Advertisment

കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെംബേർസ് മീറ്റ് സംഘടിപ്പിച്ചു

New Update
kpa bahrain

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമീർ ഗ്രാൻഡ് റെസ്റ്റോറന്റ് ഹാളിൽ വച്ച് മെംബേർസ് മീറ്റ് സംഘടിപ്പിച്ചു. നൂറോളം ഏരിയ അംഗങ്ങൾ പങ്കെടുത്ത മീറ്റ് കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു.

Advertisment

kpa bahrain-2

റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ ജോ. സെക്രട്ടറി സാജൻ നായർ സ്വാഗതവും, ഏരിയ ട്രെഷറർ മജു വർഗീസ് നന്ദിയും പറഞ്ഞു. ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 

kpa bahrain-4

കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, അസ്സി. ട്രെഷറർ ബിനു കുണ്ടറ, ഏറിയ കോ-ഓർഡിനേറ്റർമാരായ അനിൽകുമാർ, കോയിവിള മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു.

kpa bahrain-6

തുടർന്ന് ഏരിയ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ മീറ്റിനു മിഴിവേകി. റസീല മുഹമ്മദ്, പ്രദീപ അനിൽ എന്നിവർ നോർക്ക രജിസ്ട്രേഷന് നേതൃത്വം നൽകി. അനന്തു കൃഷ്ണൻ, ജ്യോതി പ്രമോദ് എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. 

kpa bahrain-7

Advertisment