Advertisment

ബഹ്റൈനിലെ ബുഹൈർ വാലിയിലെ ജലം ടുബ്ലിയിലെ കണ്ടൽ കാടുകളിലേക്ക് ഒഴുക്കുന്നതിൻ്റെ ഉദ്ഘാടനം കഴിഞ്ഞു

ബുഹൈർ വാലിയിൽ നിരന്തരം കെട്ടികിടക്കുന്ന ജലം ഇനി മുതൽ ഭൂമിക്കടിയിലൂടെ നാലു കിലോമീറ്റർ നീളത്തിൽ പൈപ്പ് വഴി ഒഴുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
kandal bh

മനാമ: ബുഹൈർ വാലിയിൽ നിരന്തരം കെട്ടികിടക്കുന്ന ജലം ഇനി മുതൽ ഭൂമിക്കടിയിലൂടെ നാലു കിലോമീറ്റർ നീളത്തിൽ പൈപ്പ് വഴി ഒഴുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞു. മലിനജലം പൈപ്പ് വഴി ഒരു കുളത്തിൽ ശേഖരിച്ച് അതിന് ശേഷം കണ്ടൽ കാടുകളിലേക്ക് ഒഴുക്കി കളയും.

Advertisment

നിരന്തരമായി പരിസരവാസികളുടെ ഉറക്കം കെടുത്തിയിരുന്നു. ഒട്ടേറെ പരാതികളും താമസിക്കുന്നവർ നിരന്തരം കൊടുത്തിരുന്നു. വർഷങ്ങളായി ബുദ്ധിമുട്ട് അനുഭവിച്ച പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിവിച്ചിരുന്നു. കൊതുക് ശല്യവും ഇവിടെ രൂക്ഷമായിരുന്നു.

kandal bh1.

ഉദ്ഘാടന ചടങ്ങിൽ സതേൺ മുൻസിപ്പൽ കൗൺസിൽ ചെയർമാനും ഏരിയാ കൗൺസിലറുമായ അബ്ദുല്ല അബ്ദുലത്തീഫ്, കൗൺസിലറൻന്മാർ, വർക്ക് മന്ത്രാലയ ഉദ്യോഗസ്തർ എന്നിവരും

ക്ഷണിക്കപ്പെട്ടവരും പങ്കെടുത്തു. 87 ആഴ്ചകൾ പണി പൂർത്തീകരിക്കാൻ എടുക്കുമെന്ന്‌ ഉദ്യോഗസ്ഥർ അറിയിച്ചു.

kandal bh2

ഹൈവേ, ഭവനങ്ങൾ, കമ്മ്യൂണിറ്റി സ്ഥാപനങ്ങൾ, വാണിജ്യ ഇടങ്ങൾ എന്നിവയ്ക്കിടയില്‍ കുഴിയെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുകളിലൂടെയായിരുന്നുവെന്ന്‌ അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണ ക്യാമറകളും സുരക്ഷയും സുസജ്ജമാകുമെന്നും അധികൃതർ വ്യക്തമാക്കി.

ചരിത്രപരമായ കണ്ടൽകാടുകൾ സംരക്ഷിക്കുന്നതിന് അതിക്രമിച്ച് കടക്കാതിരിക്കാൻ സുശക്തമായ കമ്പിവേലി കെട്ടും. പല വിധ പക്ഷികളും ജീവികളും രാപാർക്കുന്ന സ്ഥലവും കൂടിയാണ് ടുബ്ലിയിലെ കണ്ടൽകാടുകൾ. സോൺ സംരക്ഷിക്കുന്നതിന് വേണ്ടി മന്ത്രിതല നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.  

Advertisment