Advertisment

ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി 'കലാശക്കൊട്ട്' സംഘടിപ്പിച്ചു

New Update
oicc kalashakottu

ബഹ്റൈന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാശക്കൊട്ട് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വ്യത്യസ്തമായി.

Advertisment

കേരളത്തിലെ തെരെഞ്ഞെടുപ്പ് ദിവസത്തിന്റെ തലേ ദിവസം യുഡിഎഫ് പ്രവർത്തകർ ഒത്തുചേർന്ന് അവസാനവട്ട വോട്ടുറപ്പിക്കൽ, തയ്യാറെടുപ്പുകൾ, തന്ത്രങ്ങൾ എന്നിവ ആസൂത്രണം ചെയ്യുകയും ഒപ്പം  തെരഞ്ഞെടുപ്പിൽ കേരളത്തിലെയും ദേശിയ തലത്തിലെയും സാദ്ധ്യതകൾ പ്രതീക്ഷകൾ എന്നിവ ചർച്ച ചെയ്യുകയും നാട്ടിലെ തെരെഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്ത പരിപാടി സത്യത്തിൽ തെരെഞ്ഞെടുപ്പ് തലേന്നാൾ നാട്ടിൽ പാർട്ടി ഓഫീസിൽ ഒത്തു ചേർന്ന അനുഭവമായി മാറി എന്ന്‌ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഒഐസിസി എറണാകുളം ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച പരിപാടി ഒഐസിസി ദേശിയ വർക്കിങ് പ്രസിഡൻറ് ബോബി പാറയിൽ ഉത്‌ഘാടനം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുനിൽ തോമസ് സ്വാഗതവും ജില്ലയിൽ നിന്നുള്ള ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സിൻസൺ ചാക്കോ നന്ദിയും പറഞ്ഞ പരിപാടിയിൽ ഒഐസിസി ദേശിയ ജനറൽ സെക്രട്ടറി(സംഘാടന ചുമതല) മനു മാത്യു, ദേശീയ വൈസ് പ്രെസിഡൻറ്മാരായ ജവാദ് വക്കം, ചെമ്പൻ ജലാൽ, നസീം തൊടിയൂർ, കൂടാതെ അനു ബി കുറുപ്പ്, കെഎംസിസി വൈസ് പ്രസിഡന്റ്മാരായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ഗഫൂർ കൈപ്പമംഗലം, സെക്രട്ടറി റഫീഖ് തോട്ടക്കര, ഒഐസിസി തിരുവനന്തപുരം പ്രസിഡന്റ് സന്തോഷ് നായർ, ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി ബൈജു മത്തായി, സിദ്ധിക്ക്‌ കണ്ണൂർ, സലാം മമ്പാട്ടുമൂല തുടങ്ങിയവർ സംസാരിച്ചു.

അനിൽ കുമാർ, ഡിന്റോ എന്നിവർ പങ്കെടുത്ത പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ഡോളി ജോർജ്, ജില്ലയിൽ നിന്നുള്ള ദേശീയ സെക്രട്ടറി സൈഫിൽ മീരാൻ എന്നിവർ നേതൃത്വം കൊടുത്തു.

Advertisment