മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫയർ മെയ് ഫെസ്റ്റ് എന്ന പേരിൽ വിപുലവും വൈവിധ്യമാർന്നതുമായ പരിപാടികൾ സിഞ്ചിലുള്ള പ്രവാസി സെൻററിൽ സംഘടിപ്പിക്കുന്നു.
മെയ് 1 ബുധനാഴ്ച രാവിലെ 8.00 മുതൽ രാത്രി വരെ നീളുന്ന ഫെസ്റ്റിൽ മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, ബാഡ്മിൻറൺ ടൂർണമെൻറ്, കലാ സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായി ഹെന്ന ഡിസൈനിങ്, ഫെയ്സ് പെയിൻറിംഗ് എന്നിങ്ങനെ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ എല്ലാവർക്കും കുടുംബ സമേതം പങ്കെടുക്കാനും ആസ്വദിക്കാനും കഴിയും.
മെയ് ഫെസ്റ്റിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
Pravasi Center, Zinch location: https://maps.app.goo.gl/SBVRRcDSrF49LXoE7