Advertisment

ബഹ്‌റൈനിലെ കലാ കായിക കൂട്ടായ്മ 'ടീം ശ്രെഷ്ഠ' പ്രഭാത ഭക്ഷണം വിതരണം ചെയ്തു

New Update
food supply team sresta

മനാമ: മുനിസിപ്പാലിറ്റി ക്ലീനിങ് വർക്കേഴ്സിന് ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു. ബഹ്‌റൈനിലെ കലാ കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ ഈ വർഷത്തെ 4 മത്തെ ഭക്ഷണ വിതരണം സഘടിപ്പിച്ചു.

ശ്രെഷ്ഠയിലെ അംഗങ്ങൾ തന്നെയാണ് ഗുദൈബിയ, സൽമാനിയ, ബുസൈറ്റീൻ, സിത്ര,സൽമാബാദ്, ആലി, റിഫാ, ഉം അൽ ഹസ്സം, അദ്‌ലിയ, ഹൂറ ഭാഗങ്ങളിൽ ഭക്ഷണകിറ്റുകൾ നേരിട്ട് വിതരണം ചെയ്തത്. 

വരും ആഴ്ചകളിൽ മറ്റു പ്രദേശങ്ങളും ഉൾപ്പെടുത്തി പ്രഭാത ഭക്ഷണം വിതരണം ചെയ്യുമെന്ന് ടീം ശ്രെഷ്ഠ അറിയിച്ചു. സഹകരിച്ച എല്ലാവരോടും ടീം ശ്രെഷ്ഠ നന്ദി അറിയിച്ചു.

Advertisment