മനാമ: ബഹ്‌റൈനില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കോന്നി വകയാര്‍ പാര്‍ലി വടക്കേതില്‍ സ്റൈയ്സൻ മാത്യു (50) ആണ് മരിച്ചത്. ഭാര്യ: സിബിമോൾ. മകൾ: അനീറ്റ. കുടുംബം ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നിട് പൂവന്‍പാറ ശാലേം മാര്‍ത്തോമ്മാ പള്ളിയിൽ നടക്കും.