Advertisment

കുമരനെല്ലൂർ സ്വദേശി ഡോ: ശ്രുതി അമേരിക്കയിൽ ചെയർപേഴ്സൺ

New Update
sruthi.jpg

പട്ടാമ്പി: അമേരിക്കയിലെ ക്രോപ്പ് സയൻസ് സൊസൈറ്റിയുടെ ക്രോപ്പ് ഫിസിയോളജി ആൻഡ് മെറ്റബോളിസം വിഭാഗത്തിൻ്റെ ചെയർപേഴ്സൺ ആയി മലയാളിയായ ഡോ. ശ്രുതി നാരായണൻ തിരഞ്ഞെടുക്കപ്പെട്ടു. 

Advertisment

ക്രോപ്പ് സയൻസ് സൊസൈറ്റി ഓഫ് അമേരിക്ക (CSSA) ഒരു അന്താരാഷ്ട്ര ശാസ്ത്ര സംഘടനയാണ്. അമേരിക്കയിലെ മാഡിസൺ ആസ്ഥാനമാക്കി, 1956-ൽ സ്ഥാപിതമായ CSSA, ശാസ്ത്രത്തെ സാമൂഹ്യ ഉന്നമനത്തിനായി ഉപയോഗിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന് സസ്യശാസ്ത്രത്തിലൂടെ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന, അയ്യായിരത്തിലധികം അംഗങ്ങളുള്ള, രാജ്യത്തെ പരമോന്നത ക്രോപ് സയൻസ് പ്രൊഫഷണൽ സംഘടനയാണ്. വാർഷിക തെരഞ്ഞടുപ്പിലൂടെ സി എസ് എസ് എ അതിന്റെ നേതാക്കളെ തെരഞ്ഞെടുക്കുന്നത്.  തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡൻ്റ്, ബോർഡ് ഓഫ് ഡയറക്‌ടർമാർ, ഡിവിഷൻ ചെയർ എന്നിവർ ജനുവരി 1 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ സംഘടനക്കപ്പുറമുള്ള തീരുമാനങ്ങളെ ദേശീയ തലത്തിൽ സ്വാധീനിക്കുകയും സമൂഹത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നവരായിരിക്കും.

അമേരിക്കയിലെ ക്ലംസൺ യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്റ് ഓഫ് പ്ലാന്റ് ആൻഡ് എൻവിറോൺമെന്റൽ സയൻസസിൽ അസോസിയേറ്റ് പ്രൊഫസർ ആണ് ശ്രുതി നാരായണൻ. വരൾച്ചയും ആഗോളതാപനവും അതിജീവിക്കുവാൻ കഴിയുന്ന വിളകൾ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചാണ് ശ്രുതിയുടെ ഗവേഷണം. കാലാവസ്ഥാവ്യതിയാനങ്ങളെ ചെറുത്തുനിൽക്കാൻ സസ്യങ്ങളിലെ മെറ്റബോളിക് പ്രവർത്തനങ്ങളെ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ശ്രുതി ഗവേഷണം ചെയ്യുന്നത്.

പാലക്കാട് ജില്ലയിലെ, കുമരനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥിയും ,ഇതേ സ്കൂളിലെ അധ്യാപകരായിരുന്ന  പി.കെ.നാരായണൻകുട്ടിയുടെയും എ.കെ.ശ്രീദേവിയുടെയും

മകളുമാണ് ഡോ.ശ്രുതിനാരായണൻ.ക്ളംസൺ യൂണിവേഴ്സിറ്റിയിലെ തന്നെ എന്റമോളജിസ്റ്റ്

പ്രദീഷ് ചന്ദ്രൻ ആണ് ഭർത്താവ്.

Advertisment