അബുദാബി : ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് വേണ്ടി പുറപ്പെടുന്ന ഹാജിമാർക്കുള്ള യാത്രയയപ്പ് നൽകി മടവൂർ സി എം സെന്റർ അബുദാബി കമ്മറ്റി അംഗങ്ങളായ പി സി മുഹമ്മദ് ഹാജി അയ്യൂബ് കൽപകഞ്ചേരി സുബൈർ ചെലവൂർ എന്നിവർക്കാണ് മടവൂർ സി എം സെന്റർ അബുദാബി കമ്മറ്റിക്ക് കീഴിൽ യാത്രയയപ്പ് സംഘടിപ്പിച്ചത് സി എം സെന്റർ അബുദാബി പ്രസിഡന്റ് ഇക്ബാൽ മുസ്‌ലിയാർ മടവൂർ അധ്യക്ഷത വഹിച്ചു പി വി അബൂബക്കർ മുസ്ലിയാർ യാത്രയയപ്പ് പ്രഭാഷണം നടത്തി മമ്മുദു വേങ്ങര, അസീസ് വടകര അയ്യൂബ് കൽപകഞ്ചേരി, സുബൈർ ചെലവൂർ സംബന്ധിച്ചു ഫഹദ് സഖാഫി ചെട്ടിപ്പടി സ്വാഗതവും അഖ്ലാക് ചൊല്ക്ലി നന്ദിയും പറഞ്ഞു