Advertisment

ഗ​സ്സ​യി​ലേ​ക്ക് പോ​കു​ന്ന ജോ​ർ​ഡ​ൻറെ മാ​നു​ഷി​ക സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് നേ​രെ ഇ​സ്രാ​യേ​ൽ ആക്രമണം, നി​ല​പാ​ട് വ്യക്തമാക്കി കു​വൈ​ത്ത്

ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും അ​പ​ല​പി​ക്കാ​നും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന കു​വൈ​ത്തി​ന്‍റെ നി​ല​പാ​ട് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു

New Update
gaza kuwait

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ലേ​ക്ക് പോ​കു​ന്ന ജോ​ർ​ഡ​ന്‍റെ മാ​നു​ഷി​ക സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് നേ​രെ ഇ​സ്രാ​യേ​ൽ കു​ടി​യേ​റ്റ​ക്കാ​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും അ​പ​ല​പി​ക്കാ​നും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന കു​വൈ​ത്തി​ന്‍റെ നി​ല​പാ​ട് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു. 

ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സൈ​ന്യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ലം ഗ​സ്സ​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മാ​നു​ഷി​ക ദു​ര​ന്തം ത​ട​യു​ന്ന​തി​ന് സ​ഹാ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം, സ​ഹാ​യ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Advertisment