Advertisment

ആവേശത്തിലാറാടി ഒഐസിസി-ഇൻകാസ് പുതുപ്പള്ളി വിജയാഘോഷം

author-image
ഗള്‍ഫ് ഡസ്ക്
New Update
99

മലയാള സിനിമാ മേഖലയിലെ പ്രമുഖകോൺഗ്രസ്സ് അംഗങ്ങൾ കൂടെ പങ്കെടുത്ത പുതുപ്പള്ളി വിജയാഘോഷം ഒ ഐ സി സി-ഇൻകാസ് അംഗങ്ങൾക്ക് ഇരിട്ടി മധുരമായി.

മുദ്രാവാക്യങ്ങളും കരഘോഷവും നിറഞ്ഞവേദിയിൽ നടത്തിയ പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയാഘോഷം ശ്രദ്ധേയമായി. ഒഐസിസി-ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സിക്രട്ടറി ശ്രീജിത് എസ് നായർ സ്വാഗതം ആശംസിച്ചു.

കാലിക്കട്ട്നോട്ട് ബുക്കിൽ ചേർന്ന യോഗം കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ പ്രസിഡൻറും കെപിസിസി സാംസ്കാരിക സമിതി ചെയർമാനും ആയ  ആന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടതു ഭരണത്തിൽ അഭിപ്രായസ്വാതന്ത്ര്യം പോലും നഷ്ടമാവുന്ന സാഹചര്യത്തിൽ ഞങ്ങൾ കോൺഗ്രസ്സുകാരാണെന്നു വിളിച്ചു പറയാൻ ആർജവമുള്ള സിനിമാപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. താനടക്കം ഈ ഇരിക്കുന്ന ഓരോരുത്തരും ഒരു കോൺഗ്രസ്സുകാരനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത എംഎൽഎ ചാണ്ടി ഉമ്മന് ആശംസ അറിയിച്ചു.

തുടർന്ന് കേക്ക് മുറിച്ചും മധുരം വിളമ്പിയും പ്രവർത്തകർ സന്തോഷം പങ്കുവെച്ചു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സിക്രട്ടറി ഇടവേള ബാബു, പ്രൊഡ്യൂസർമാരായ രജപുത്ര രഞ്ജിത്ത്,ലിസ്റ്റിൻ സ്റ്റീഫൻ, രാകേഷ്, സമദ് ട്രൂത്ത്, എന്നിവർ ചാണ്ടി ഉമ്മനെ അഭിനന്ദിച്ചു സംസാരിച്ചു.ഒഐസിസി-ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിങ്-വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങി നിരവധി പേര് പങ്കെടുത്തു. ഒഐസിസി-ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ട്രഷറർ ജോർജ് അഗസ്റ്റിൻ നന്ദി പറഞ്ഞു.

Advertisment