Advertisment

സക്കരിയാ സ്വലാഹിക്ക്  ജിദ്ദയിൽ  സ്വീകരണം നൽകി

New Update
666

ജിദ്ദ:    ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ പ്രമുഖ പണ്ഡിതനും വാഗ്മിയും എടവണ്ണ മഹല്ല് ഖത്തീബുമായ സക്കരിയാ സ്വലാഹിക്ക് ജിദ്ദാ - എടവണ്ണ മഹല്ല് കമ്മിറ്റി സ്വീകരണം നൽകി. 

Advertisment

ക്ഷേമ പ്രവർത്തനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും മുൻ തൂക്കം നൽകി പ്രവർത്തിക്കുന്ന ജിദ്ദാ കമ്മിറ്റിയെ സക്കരിയാ സ്വലാഹി അഭിനന്ദിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു. 

6666

സക്കരിയാ സ്വലാഹിയുടെ നേതൃത്വത്തിൽ എടവണ്ണയിൽ വിവിധ തലത്തിൽ  നടക്കുന്ന മഹല്ല് ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ജിദ്ദാ കമ്മിറ്റി പൂർണ്ണ പിന്തുണ നൽകുമെന്ന് യോഗത്തിൽ അറിയിച്ചു 

രക്ഷാധികാരി സാക്കിർ ഹുസ്സൈൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. സാജിദ് ബാബു, ബഷീർ എം. ടി, സമീർ കടവത്ത് എന്നിവർ സംസാരിച്ചു. സകരിയ സ്വലാഹി സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു.

ജനറൽ സിക്രട്ടറി ടി പി ഇഖ്ബാൽ മാസ്റ്റർ സ്വാഗതവും ആരിഫ് കിളുടക്കി നന്ദിയും പറഞ്ഞു.

Advertisment