Advertisment

ഹജ്ജ് - ഉംറ തീർത്ഥാടകർക്ക് അനുഗ്രഹമായി അക്ബർ ട്രാവൽസ് ബ്രാഞ്ച് മക്കയിലും പ്രവർത്തനം തുടങ്ങി

New Update
8

മക്ക:   ഇന്ത്യയിലെ മുൻനിര  ടൂർ -  ട്രാവൽ ഏജൻസിയും  ഹജ്ജ് - ഉംറ ഗ്രൂപ്പുമായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന അക്ബർ ഗ്രൂപ്പ് ഓഫ് ഇന്ത്യ സൗദിയിലെ ഓപ്പറേഷൻ കൂടുതൽ വ്യാപിപ്പിക്കുമെന്ന്  ഗ്രൂപ്പ് മേധാവിയും സ്ഥാപകനുമായ കെ വി അബ്ദുൽ നാസർ പറഞ്ഞു.   ഗുണപരമായി അതിവേഗം പുരോഗമിക്കുന്ന സൗദിയുടെ  സമ്പദ് മേഖല അതിരില്ലാത്ത സാദ്ധ്യതകളാണ് നിക്ഷേപകർക്ക്  തുറന്നു തരുന്നത്.

Advertisment

"വിഷൻ 2030"  മുന്നോട്ട് വെക്കുന്ന ടൂറിസം രംഗത്തെ അവസരങ്ങൾ വിനിയോഗിക്കാൻ  അക്ബർ ഗ്രൂപ്പ് ഇതിനകം തന്നെ  രംഗത്തുണ്ടെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.  നിക്ഷേപകർക്ക്  വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്  സൗദി ഭരണകൂടത്തോട്  നന്ദി രേഖപെടുത്തുന്നതായും  മക്കയിൽ  ആരംഭിച്ച പുതിയ അക്ബർ ട്രാവൽസ്  ബ്രാഞ്ചിന്റെ  ഉദ്‌ഘാടനത്തോടനുബന്ധിച്ച്  അബ്ദുൽ നാസർ  പറഞ്ഞു.

ജിദ്ദ, റിയാദ്, ദമ്മാം, മദീന, തബൂക്ക്, ഹാഇൽ, ഖസീം തുടങ്ങി സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം  ഇതിനകം ബ്രാഞ്ചുകളുള്ള  അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ  സൗദിയിലെ  പത്തൊമ്പതാമത്  ബ്രാഞ്ച് ആണ്  പുതുതായി മക്കയിൽ  പ്രവർത്തനം തുടങ്ങിയത്.   റുസൈഫ ഏരിയയിലെ  അമീർ നാസർ ബിൻ മസ്ഊദ് റോഡിലുള്ള  നഖീൽ പ്ലാസയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിന്റെ ഉദ്‌ഘാടനം ഡയരക്ടർ ആഷിയ അബ്ദുൽ നാസർ  നിർവഹിച്ചു.

അക്ബർ ട്രാവൽസ് ഗ്രൂപ്പിൽ അവിരാമം എത്തിക്കൊണ്ടിരിക്കുന്ന  ഹജ്ജ് - ഉംറ തീർത്ഥാടകർക്ക് പുണ്യ നഗരത്തിലെ  ബ്രാഞ്ച്  അനുഗ്രഹമാവും.    

സൗദിയുടെ പശ്ചിമ പ്രവിശ്യയിലെ എയർലൈൻ, ഹോട്ടൽ, ഹജ്ജ്-ഉംറ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.    അക്ബർ ട്രാവൽസ് സൗദി ജനറൽ മാനേജർ അസ്ഹർ ഖുറേഷി, ഗ്ലോബൽ സെയിൽസ് ഹെഡ് ഷാഹിദ് ഖാൻ, ഹജ്ജ് ആൻഡ് ഉംറ ഓപറേഷൻ ഹെഡ് മുഹമ്മദ് മുസ്തഫ, വെസ്റ്റേൺ റീജനൽ മാനേജർ മുഹമ്മദ് സഈദ്  തുടങ്ങിയവർ  നേതൃത്വം നൽകി.

Advertisment