Advertisment

"ഒഡാപെക്" മുഖേന സൗദിയിലേക്ക് ഹൗസ് ഡ്രൈവര്‍  റിക്രൂട്ട്മെന്റ്;  ഫെബ്രു.എട്ടിനകം  അപേക്ഷിച്ചരിക്കണം

New Update
333

ജിദ്ദ: പത്താം ക്ലാസ് യോഗ്യതയും  പ്രായം 45 വയസിൽ കുറവും  ജി സി സി / സൗദിയിലെ ഹൗസ്  ഡ്രൈവിംഗ് ജോലി  പരിചയവും ഉള്ളവർക്ക് സൗദിയിൽ  ഹൗസ്   ഡ്രൈവർ ജോലിക്ക് അവസരം.  കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവർസീസ് ഡവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സ് (ഒഡാപെക്) ആണ്  സൗദിയിലേക്ക് ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നത്. . 

Advertisment

അപേക്ഷകന്   സൗദി ട്രാഫിക് നിയമങ്ങളെ കുറിച്ചും  ഗൂഗിൾ മാപ്പ് പോലുള്ള നാവിഗേഷന്‍  ആപ്പുകൾ കൈകാര്യം ചെയ്യാനുമുള്ള അറിവും ഉണ്ടായിരിക്കണം.  സാധാരണ വാഹനത്തിന് പുറമെ  ഓട്ടോമാറ്റിക് വാഹനങ്ങളും കൈകാര്യം ചെയ്യാൻ  അറിഞ്ഞിരിക്കണം. അറബി സംസാരിക്കാന്‍ കഴിയുകയും വേണം.  

മാസാന്തം ഭക്ഷണം ഉൾപ്പെടെ 1,700 സൗദി റിയാൽ (ഏകദേശം 37,000 രൂപ) ആണ് ശമ്പളം.വിസയ്ക്ക് പണം നൽകേണ്ടതില്ല. താമസ സൗകര്യവും ലഭിക്കും.  അതേസമയം,  വിമാന ടിക്കറ്റ്  സ്വയം വഹിക്കണം. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, ശരീരം മുഴുക്കെ കാണാവുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പ്, പാസ്പോർട്ട് കോപ്പി, സൗദി, ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ്, നേരത്തെ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തപ്പോഴുണ്ടായിരുന്ന ഇഖാമ കോപ്പി, മെഡിക്കൽ റിപ്പോർട്ട് എന്നിവ സഹിതം അപേക്ഷിക്കാം.

 എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട് വ്യാഴാഴ്ചയ്ക്ക് അകം അപേക്ഷ ഈ മൈലിൽ സമർപ്പിക്കണം.   ഇമെയിൽ വിലാസം:  jobs@odepc.in .കൂടുതൽ വിവരങ്ങള്‍  https://odepc.kerala.gov.in/jobs/house-driver-for-saudi-arabia എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

Advertisment