Advertisment

ഐ സി എഫ്, ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ -2024 രൂപവൽക്കരിച്ചു

New Update
icf UntitledD45454.jpg

മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന അല്ലാഹുവിന്റെ അതിഥികളായ ഹാജിമാർക്ക് വേണ്ടുന്ന സേവനങൾ ചെയ്യുന്നതിന് മക്ക ഐ .സി.എഫ് & ആർ .എസ് .സി സംയുക്ത വളണ്ടിയർ കോർ (എച് വി സി)  രൂപവൽക്കരിച്ചു. എച് വി സി ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

Advertisment

ടി .എസ് .ബദറുദ്ധീൻ ബുഖാരി തങ്ങൾ  (രക്ഷാധികാരി).   അഷ്‌റഫ്‌ പേങ്ങാട്, ശംസുദ്ധീൻ നിസാമി, മുഹമ്മദ്‌ മുസ്‌ലിയാർ, അഹ്‌മദ്‌ കബീർ ചൊവ്വ, സൈതലവി സഖാഫി, സിദ്ധീഖ് ഹാജി കണ്ണൂർ (സ്റ്റയറിങ്ങ് കമ്മിറ്റി ) ഹനീഫ് അമാനി കുമ്പനൂർ (ചെയർമാൻ )

ജമാൽ കക്കാട് (ചീഫ് കോഡിനേറ്റർ) അനസ് മുബാറക് കീഴിശ്ശേരി (ക്യാപ്റ്റൻ) ശിഹാബ് കുറുകത്താണി (ചീഫ് അഡ്മിൻ ) ഷാഫി ബാഖവി മീനടത്തൂർ (നാഷണൽ കോഡിനേറ്റർ) അബൂബക്കർ കണ്ണൂർ, മുഹീനുദ്ധീൻ വടക്കേമണ്ണ (ഫിനാൻസ് ) സിറാജ് വില്യാപ്പള്ളി, മൊയ്‌ദീൻ KAMCകെ എ എം സി  (മെഡിക്കൽ ) മുഹമ്മദലി കാട്ടിപ്പാറ, കബീർ ചേളാരി,  (ഫുഡ്)

മുഹമ്മദലി വലിയോറ, റാഷിദ്‌ മലബാരി (ട്രാവൽ) സാലിം സിദ്ധീഖി, ലത്തീഫ് സഖാഫി (മീഡിയ ) അലി കോട്ടക്കൽ, അൻസാർ താനാളൂർ (റിസപ്‌ഷൻ ) അബ്ദു റഷീദ് വേങ്ങര, ഫിറോസ് സഅദി (ദഅവ) ഷബീർ ഖാലിദ്, ഖയ്യും ഖാദിസിയ്യ (ട്രൈനിങ്ങ് ) റഷീദ് അസ്ഹരി ഇരിങ്ങല്ലൂർ, ഷെഫിൻ ആലപ്പുഴ (ഓഫീസ് ) ഹുസൈൻ കൊടിഞ്ഞി, നാസർ തച്ചമ്പൊയിൽ (അക്കമഡേഷൻ)

ആദ്യ സംഘം മക്കയിൽ എത്തുന്നത് മുതൽ  വളണ്ടിയർ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി മസ്ജിദുൽ ഹറം പരിസരം, മഹ്ബസ് ജിന്ന് ബസ് സ്റ്റേഷൻ , ഖുദൈ ബസ് സ്റ്റേഷൻ അറഫ, മിന, മെട്രൊ ട്രെയിൻ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലും ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസീസിയ, ഹയ്യ് നസീം തുടങ്ങി എല്ലാ സ്ഥലങ്ങളിലും ലഭ്യമാക്കാറുണ്ട്. ബഹു ഭാഷാ പ്രവീണ്യം നേടിയ വളണ്ടിയർമ്മാരുടെ സേവനം രാജ്യത്തിന്റെ നിയമപാലകർ, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

പുണ്യഭൂമിയിലെത്തുന്ന ഹാജിമാർക്ക് രണ്ടു പതിറ്റാണ്ടു കാലമായി കേന്ദ്രീകൃത സ്വഭാവത്തിൽ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന സംഘമാണ് ഐ സി എഫ് & ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ. ഇന്ത്യൻ ഹജ്ജ് മിഷന്റെ നിർദേശപ്രകാരം ഇന്ത്യൻ ഹാജിമാർക്ക് പുറമെ വിവിധങ്ങളായ രാഷ്ട്രങ്ങളിൽ നിന്നുമെത്തുന്ന എല്ലാ ഹാജിമാർക്കും എച് വി സി  വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. 

യോഗത്തിൽ ഐ .സി .എഫ്  പ്രസിഡൻറ് ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. ഖലീൽ നഈമി, ത്വൽഹത്ത് കൊളത്തറ അഷ്‌റഫ്‌ പേങ്ങാട് എന്നിവർ സംസാരിച്ചു ശിഹാബ് കുറുകത്താണി ആമുഖവും അൻസാർ താനാളൂർ നന്ദിയും പറഞ്ഞു.

Advertisment