Advertisment

ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്യൂട്ട് കോടതി ജഡ്ജി കുറ്റക്കാരനെന്ന് തെളിഞ്ഞു ; ശിക്ഷാവിധി ജനുവരി നാലിന്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hgfdsertyu

ഡബ്ലിന്‍: ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും മുന്‍ ഫിന ഫാള്‍ കൗണ്‍സിലറുമായ സര്‍ക്യൂട്ട് കോടതി ജഡ്ജിയെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ടിപ്പററിയിലെ തര്‍ലെസില്‍ നിന്നുള്ള ജെറാര്‍ഡ് ഒബ്രിയന(59)ാണ് മുപ്പതാം വയസ്സിലെ ലൈംഗിക കുറ്റകൃത്യത്തിന്റെ പേരില്‍ കുടുങ്ങിയത്. മുന്‍ സ്റ്റേറ്റ് സോളിസിറ്റര്‍ കൂടിയാണ് കൈകളും ഒരു കാലുമില്ലാത്ത ജെറാര്‍ഡ് ഒബ്രിയന്‍.

Advertisment

ഏഴര മണിക്കൂറിനുള്ളിലാണ് പത്തംഗ ജൂറി ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ മാര്‍ച്ച് നാലിന് വിധിക്കും. സര്‍ക്കാരും പാര്‍ലമെന്ററി കമ്മിറ്റികളും ഈ വിധി പരിഗണിക്കുമെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി പറഞ്ഞു. തുടര്‍നടപടി സംബന്ധിച്ച് അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടുമെന്നും അവര്‍ പറഞ്ഞു. ഇരകള്‍ക്കൊപ്പമാണ് താനെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാന്‍ തയ്യാറായതില്‍ യുവാക്കളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

1991 മാര്‍ച്ചിനും 1997 നവംബറിനുമിടയില്‍ ആറ് യുവാക്കളാണ് ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്. 17 നും 24 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു വാദികളെല്ലാം.അഞ്ച് പേരെ ഉറക്കത്തിലും ഒരാളെ ടോയ്‌ലറ്റിലും വച്ചാണ് പീഡിപ്പിച്ചത്. ഒമ്പത് കേസുകളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്. മദ്യവും മറ്റും നല്‍കിയാണ് ജഡ്ജി യുവാക്കളെ തന്റെ ഇംഗിതത്തിന് ഇരയാക്കിയത്. ഇവരില്‍ മുന്നുപേര്‍ ഇദ്ദേഹത്തിന്റെ വിദ്യാര്‍ഥികളും മറ്റുള്ളവര്‍ നാട്ടുകാരുമായിരുന്നു.

ഒരു വിദ്യാര്‍ഥിയെ അധ്യാപകന്‍ വീട്ടില്‍കൊണ്ടുപോയാണ് പീഡിപ്പിച്ചത്.തുടര്‍ന്ന് വിദ്യാര്‍ഥി അവിടെ നിന്നും ഇറങ്ങിയോടി വീട്ടിലെത്തി അമ്മയോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പരാതി പ്രിന്‍സിപ്പലിന് പരാതി എഴുതി നല്‍കി.ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിയിരിക്കെയാണ് മറ്റൊരാളെ പീഡിപ്പിച്ചത്. സ്‌കൂള്‍ മ്യൂസിക്കല്‍ ക്ലാസിലൂടെയാണ് ഇയാള്‍ ഒബ്രിയനുമായി പരിചയപ്പെട്ടത്. ഇടയ്ക്ക് പബ്ബില്‍ പോകുമായിരുന്നു.അവിടെവെച്ചാണ് ഇയാള്‍ ഉപദ്രവിച്ചത്.

തുടക്കത്തില്‍ കുറ്റം നിഷേധിച്ച ജഡ്ജി ഇവരില്‍ മൂന്ന് പേരുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഗാര്‍ഡയ്ക്ക് മൊഴി നല്‍കി.അയര്‍ലണ്ടില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെയുള്ള 30വര്‍ഷം മുമ്പത്തെ പശ്ചാത്തലവും സാഹചര്യവും പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മീഹോള്‍ ഒ ഹിഗ്ഗിന്‍സ് കോടതിയോട് അഭ്യര്‍ഥിച്ചു.

നാണക്കേട് കാരണമാണ് ഒബ്രിയന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് നിഷേധിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. മൂന്ന് പേരുമായി അവരുടെ സമ്മതത്തോടെയാണ് ലൈംഗികമായി ബന്ധപ്പെട്ടത്. മറ്റു മൂന്നു പേര്‍ തെറ്റിദ്ധരിക്കപ്പെട്ടതോ കളവ് പറയുന്നതോ ആകാമെന്നും ഇദ്ദേഹം വാദിച്ചു.

rape case ireland
Advertisment