Advertisment

കനത്ത മൂടല്‍മഞ്ഞില്‍ പുതഞ്ഞ് ഡബ്ലിന്‍, 12 കൗണ്ടികളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

12 കൗണ്ടികള്‍ക്കുള്ള മുന്നറിയിപ്പ് രാവിലെ 6 മണിക്ക് പ്രാബല്യത്തില്‍ വന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
heavy rain dublin.jpg

ഡബ്ലിന്‍: ഡബ്ലിന്‍ അടക്കമുള്ള രാജ്യത്തെ 12 കൗണ്ടികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഏറാന്‍ . രണ്ട് വ്യത്യസ്ത സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പുകള്‍ മെറ്റ് ഏറാന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisment

ഡബ്ലിന്‍ അടക്കമുള്ള തെക്കന്‍ തീരങ്ങളില്‍ രാവിലെ മുതല്‍ തന്നെ കനത്ത മൂടല്‍മഞ്ഞില്‍ പുതഞ്ഞിരിക്കുകയാണ്.ഉച്ചയോടെ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം,

12 കൗണ്ടികള്‍ക്കുള്ള മുന്നറിയിപ്പ് രാവിലെ 6 മണിക്ക് പ്രാബല്യത്തില്‍ വന്നു. അര്‍ദ്ധരാത്രി വരെ ഇത് നീണ്ടുനില്‍ക്കും. കാര്‍ലോ, ഡബ്ലിന്‍, കില്‍ഡെയര്‍, കില്‍കെന്നി, പോര്‍ട്ട് ലീഷ് , വെക്സ്ഫോര്‍ഡ്, വിക്ലോ, കോര്‍ക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലാണ് മെറ്റ് ഐറിയന്‍ മുന്നറിയിപ്പ് നല്‍കിയത്.

കാവന്‍, മോനാഗന്‍, ക്ലെയര്‍, ഗോള്‍വേ, ലെട്രിം, റോസ്‌കോമണ്‍, ലോംഗ്ഫോര്‍ഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത് എന്നി കൗണ്ടികള്‍ക്കായി മറ്റൊരു യെല്ലോ അലേര്‍ട്ട് ഉച്ചയ്ക്ക് 12 മണിക്ക് നിലവില്‍വരും

ആന്‍ട്രിം, അര്‍മാ, ഡൗണ്‍, ഫെര്‍മനാഗ്, ടൈറോണ്‍, ഡെറി എന്നിവയ്ക്ക് യുകെ മെറ്റ് ഓഫീസ് സമാനമായ മുന്നറിയിപ്പ് നല്‍കി, അത് ഉച്ചയ്ക്ക് 2 മണിക്ക് നിലവില്‍ വരും

heavy rain
Advertisment