Advertisment

കുടിയേറ്റക്കാര്‍ അയര്‍ലണ്ട് വിട്ടുപോകണം , വിരുദ്ധ വികാരവും പ്രതിഷേധവും ശക്തമാകുന്നു…

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hfbsfjbskf

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിയമവിരുദ്ധമായി പ്രവേശിക്കുന്ന അഭയാര്‍ഥികളുടെ പേരില്‍ രാജ്യത്തെ നിയമാനുസൃത കുടിയേറ്റക്കാരും , ഐറിഷ് ജനതയുടെ ദേഷ്യത്തിനും, പ്രതിഷേധത്തിനും ഇരയാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍. ജോലി സ്ഥലങ്ങളിലും, പൊതുനിരത്തുകളിലും, ഓഫീസുകളിലും പോലും കുടിയേറ്റ വിരുദ്ധ മനോഭാവം വ്യാപിക്കുമ്പോള്‍ ,ഏറ്റവും കൂടുതല്‍ ദുരിതം പേറേണ്ടി വരുന്നത് നിയമാനുസൃതമായി ജോലിയ്ക്കെത്തിയ കുടിയേറ്റക്കാരാണ്.

Advertisment

തലസ്ഥാന നഗരിയാകെ അഭയാര്‍ത്ഥി കൂടാരങ്ങളുയരുന്ന പശ്ചാത്തലത്തില്‍ ഡബ്ലിനില്‍ കുടിയേറ്റ വിരുദ്ധ വികാരവും പ്രതിഷേധവും ശക്തമാകുകയാണ്. നോര്‍ത്ത് ഡബ്ലിനിലെ ഗാര്‍ഡന്‍ ഓഫ് റിമെംബറന്‍സ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലെ വന്‍ ജനപങ്കാളിത്തം കുടിയേറ്റത്തിനെതിരായ അയര്‍ലണ്ടുകാരുടെ അതിശക്തമായ പ്രതികരണമായാണ് വിലയിരുത്തപ്പെടുന്നത്.

അമ്പതിനായിരത്തോളം പേരാണ് റാലിയില്‍ പങ്കെടുത്തത് എന്ന് സംഘാടകര്‍ അവകാശപ്പെട്ടപ്പോള്‍ പതിനായിരകണക്കിന് പേര്‍ പങ്കെടുത്തുവെന്നത് ദേശിയ മാധ്യമങ്ങള്‍ പോലും ശരിവച്ചു.എങ്കിലും പത്തോ അമ്പതോ പേരോ മാത്രം പങ്കെടുക്കുന്ന പാലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ ആദ്യ പേജില്‍ ലീഡ് വാര്‍ത്തയാകുന്ന മാധ്യമങ്ങള്‍ , ഇന്നലത്തെ പ്രകടനത്തിന് അതീവ പ്രാധാന്യമൊന്നും കൊടുത്തില്ലെന്നത് ശ്രദ്ധേയമായി.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി അഭയാര്‍ത്ഥികളെ നാടുകടത്തണമെന്നതടക്കമുള്ള അതി തീവ്രവാദ മദ്രാവാക്യങ്ങളാണ് റാലിയില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവെച്ചത്.ഒ’കോണല്‍ സ്ട്രീറ്റ്,കസ്റ്റം ഹൗസ് എന്നിവിടങ്ങളിലേയ്ക്ക് ഇവിടെ നിന്നും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.

അഭയാര്‍ത്ഥികളുടെ പ്ലാന്റേഷന്‍ നഴ്സറിയെന്ന് പരിഹാസം

ഐറിഷ് പതാകകളും വിവിധയിനം പ്ലക്കാര്‍ഡുകളും മറ്റുമേന്തി വലിയൊരു ജനക്കൂട്ടമാണ് മാര്‍ച്ചില്‍ അണിചേര്‍ന്നത്. ഓലെ, ഓലെ, ഓലെ, ഓലെ എന്ന് ആര്‍ത്തുവിളിച്ച ഇവര്‍ അനധികൃത കുടിയേറ്റക്കാരോട് നഗരത്തിന് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. അയര്‍ലണ്ടിന്റെ അഭയര്‍ത്ഥികളുടെ പ്ലാന്റേഷന്‍ നഴ്സറിയെന്ന് ആള്‍ക്കൂട്ടം പരിഹസിച്ചു. റഫ്യുജികള്‍ക്ക് പച്ച പരവതാനി വിരിക്കുന്ന ഫിനഗേല്‍ ,ഫിനാഫാള്‍ , ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ലോക്കല്‍ ,യൂറോപ്യന്‍ ഇലക്ഷനുകളില്‍ തറപറ്റിക്കുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

അഭയാര്‍ത്ഥികള്‍ക്കായി കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കൂലോക്ക്, ന്യൂടൗണ്‍മൗണ്ട്കെന്നഡി എന്നിവിടങ്ങളില്‍ അടുത്തിടെ പ്രതിഷേധം സംഘടിപ്പിച്ച പ്രാദേശിക ഗ്രൂപ്പുകളും റാലിയില്‍ പങ്കെടുത്തിരുന്നു.

അയര്‍ലണ്ട് ഐറിഷിനുള്ളതാണ്,ഐറിഷ് സിവില്‍ റൈറ്റ്സ്,ഡബ്ല്യു എച്ച് ഒ പാന്‍ഡെമിക് ട്രീറ്റി അവസാനിപ്പിക്കുക,കൂട്ടത്തോടെ നാടുകടത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയപ്പോഴും സാമ്പത്തിക കുടിയേറ്റക്കാര്‍ അഭയാര്‍ഥികളല്ല, ഐറിഷ് ജീവിതത്തിന്റെ ഭാഗമാണ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളില്‍ കാണാനായി.

നാഷണല്‍ പാര്‍ട്ടിയുടെ ബാനറില്‍ തീവ്ര വലതുപക്ഷവാദികളുംനാഷണല്‍ പാര്‍ട്ടിയുടെ ബാനറില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ വിവിധ തീവ്ര വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും വ്യക്തികളും പങ്കെടുത്തു. ആക്രമസാധ്യത കണക്കിലെടുത്ത് വന്‍ ഗാര്‍ഡാ സംഘവും സ്ഥലത്തെത്തിയിരുന്നു.ജി പി ഒയിലും വംശീയ വിരുദ്ധ പ്രകടനം നടന്നു.

ജൂണിലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്…

ജൂണില്‍ യൂറോപ്യന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അയര്‍ലണ്ടടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം വലിയ ചര്‍ച്ചയാവുകയാണ്.അതേ സമയം, അഭയാര്‍ത്ഥികളുടെ ഒഴുക്കും കൂടി വരികയാണ്. ഇവരുടെ ഒഴുക്കിന്റെ തോതനുസരിച്ച് പല രാജ്യങ്ങളിലും ജനകീയ പ്രതിഷേധവും ശക്തമാവുകയാണ്.

അയര്‍ലണ്ടില്‍ അന്താരാഷ്ട്ര സംരക്ഷണം തേടി വരുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിരുന്നു.ഒപ്പം അഭയാര്‍ത്ഥി കേന്ദ്രമായി നിശ്ചയിക്കപ്പെടുന്ന കെട്ടിടങ്ങള്‍ക്കെതിരെ പ്രതിഷേധവും തീവെപ്പുമൊക്കെ വ്യാപകവുമായി.

ടെന്റുകളൊഴിയാതെ ഡബ്ലിന്‍

അതിനിടെ ,താമസസൗകര്യമില്ലെന്നറിയിച്ചിട്ടും അയര്‍ലണ്ടിലേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്കാണ്. എത്തുന്നവര്‍ ടെന്റുകളടിച്ച് തലസ്ഥാനത്തു തന്നെ തുടരുന്ന സ്ഥിതിയാണ്.

മൗണ്ട് സ്ട്രീറ്റിലെ നൂറുകണക്കിന് ടെന്റുകള്‍ പൊളിച്ച് അഭയാര്‍ത്ഥികളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയപ്പോള്‍ ഗ്രാന്റ് കനാല്‍ തീരങ്ങളില്‍ ടെന്റ്ുകളൊരുക്കുകയാണ് അഭയാര്‍ത്ഥികള്‍. ഇവര്‍ക്ക് ഡബ്ലിന്‍ കൗണ്‍സിലും സന്നദ്ധ സംഘടനകളും പ്രോല്‍സാഹനം നല്‍കുന്നതായുള്ള ആരോപണവും ശക്തമാണ്.

anti-migration-protest
Advertisment