Advertisment

അയര്‍ലണ്ടില്‍ ഗ്യാസിന്റെ ഉപയോഗം കുതിച്ചുയരുന്നു ; വൈദ്യുതോല്‍പ്പാദനത്തിന്റെ 55%വും ഗ്യാസില്‍ നിന്ന്

ഊര്‍ജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും അയര്‍ലണ്ടില്‍ ഗ്യാസിന്റെ ഉപയോഗം വര്‍ധിക്കുന്നു

author-image
ആതിര പി
Updated On
New Update
electricity ireland

ഡബ്ലിന്‍: ഊര്‍ജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും അയര്‍ലണ്ടില്‍ ഗ്യാസിന്റെ ഉപയോഗം വര്‍ധിക്കുന്നു. സെപ്തംബറില്‍ അയര്‍ലണ്ടിലെ വൈദ്യുതിയുടെ 55%വും ഉല്‍പ്പാദിപ്പിച്ചത് ഗ്യാസില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 12% വര്‍ധനവാണിത്.

Advertisment

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെക്കാള്‍ ഗ്യാസിന്റെ ആവശ്യകത 6% ഉയര്‍ന്നതായും ഗ്യാസ് നെറ്റ്വര്‍ക്ക്സ് അയര്‍ലണ്ട് ചൂണ്ടിക്കാട്ടുന്നു.ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെ ഗ്യാസ് ഉപയോഗം 11% കുറഞ്ഞിരുന്നു. എന്നാല്‍ സെപ്തംബറില്‍ ഗ്യാസ് ഉപയോഗം കൂടി.ഉപയോഗത്തിന്റെ എല്ലാ മേഖലയിലും ഗ്യാസ് ഉപയോഗം കൂടി.2021നെ അപേക്ഷിച്ച് വ്യോമ ഗതാഗതത്തില്‍ 85% വര്‍ധനവാണ് ഗ്യാസ് ഉപയോഗത്തിലുണ്ടായത്. റീട്ടെയില്‍ മേഖലയില്‍ 27%വും വര്‍ധിച്ചു.വിനോദ/കായിക മേഖലകളില്‍ ഗ്യാസിന്റെ ആവശ്യകത 25% ഉയര്‍ന്നപ്പോള്‍ ഹോട്ടല്‍ മേഖലയില്‍ 15% വും വര്‍ധിച്ചു.

സെപ്തംബറില്‍ രാജ്യത്തെ വൈദ്യുതിയുടെ 55%വും ഉല്‍പ്പാദിപ്പിച്ചത് ഗ്യാസില്‍ നിന്നാണ്.

സെപ്റ്റംബറില്‍ 25% വൈദ്യുതിയാണ് കാറ്റില്‍ നിന്നുണ്ടാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിനേക്കാള്‍ 19% കൂടുതലാണിത്.കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനവും ഓഗസ്റ്റിനെ അപേക്ഷിച്ച് 10ശതമാനം കൂടി.എന്നിട്ടും ഗ്യാസില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം കുറയ്ക്കാനായില്ല.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 81% വരെ ഗ്യാസില്‍ നിന്നാണെന്ന് ഗ്യാസ് നെറ്റ്വര്‍കസ് അയര്‍ലണ്ടിന്റെ കണക്കുകള്‍ പറയുന്നു. സെപ്റ്റംബറില്‍ ഒരു ഘട്ടത്തില്‍പ്പോലും ഗ്യാസില്‍ നിന്നുള്ള വൈദ്യുതിയുടെ വിഹിതം 16 ശതമാനത്തില്‍ താഴെയായില്ലെന്നും കണക്കുകള്‍ പറയുന്നു.

electricity
Advertisment