Advertisment

അയര്‍ലണ്ടില്‍ പകര്‍ച്ചവ്യാധിയെ നേരിടാന്‍ പ്രത്യേക ആരോഗ്യ ഏജന്‍സി ,മുന്നേ കൂട്ടി നീക്കം

പകര്‍ച്ചവ്യാധികളും,പാരിസ്ഥിതിക ജൈവിക ഭീഷണികളും പുതിയ ഏജന്‍സി വഴി കൈകാര്യം ചെയ്യാനാണ് പദ്ധതി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
health agency

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ആരോഗ്യ മേഖലയിലെ പരിഷ്‌കരണത്തിന്റെ ഭാഗമായി ,വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണികളെ നേരിടാനായി ഒരു പുതിയ ഏജന്‍സി സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍. പകര്‍ച്ചവ്യാധികളും,പാരിസ്ഥിതിക ജൈവിക ഭീഷണികളും പുതിയ ഏജന്‍സി വഴി കൈകാര്യം ചെയ്യാനാണ് പദ്ധതി.

Advertisment

ഇന്ന് രാവിലെ കൗണ്ടി വിക്ലോവിലെ അവോന്‍ഡേല്‍ ഹൗസില്‍ ചേരുന്ന പ്രത്യേക കാബിനറ്റ് യോഗത്തില്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണലി നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കാന്‍ മന്ത്രിസഭയോട് ഔദ്യോഗികമായി ആവശ്യപ്പെടും.

രാജ്യം ഏത് മഹാമാരിയെയും നേരിടാന്‍ തയ്യാറാണെന്ന് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുതിയ ഏജന്‍സി നിര്‍വഹിക്കും. നിര്‍ദിഷ്ട ഏജന്‍സി ഏറ്റെടുക്കുന്ന മിക്ക ജോലികളുടെയും ഉത്തരവാദിത്തം ഡിപ്പാര്‍ട്ട്മെന്റിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍, റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ഡോക്ടര്‍മാര്‍ എന്നിവര്‍ക്കിടയിലായിരിക്കും.

കോവിഡ് -19 പാന്‍ഡെമിക്കിന് ശേഷം ഇത്തരം ഏജന്‍സികള്‍ സ്ഥാപിച്ച ലോകാരോഗ്യ സംഘടനയുടെയും മറ്റ് ഇയു രാജ്യങ്ങളുടെയും മാതൃകയാണ് അയര്‍ലണ്ടും സ്വീകരിക്കുന്നത്.

മറ്റു നിര്‍ദേശങ്ങള്‍ :

ബജറ്റിന് മുമ്പായി സമര്‍പ്പിക്കേണ്ട നിരവധി തീരുമാനങ്ങളെ കുറിച്ചുള്ള തങ്ങളുടെ മുന്‍ഗണനകള്‍ നിശ്ചയിക്കാന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടുണ്ട്.ഇതിന്റെ ഫലമായി നിരവധി പുതിയ നിര്‍ദേശങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പ്രതീക്ഷിക്കപ്പെടുന്നു.

1.3 ബില്യണ്‍ യൂറോയുടെ വനവല്‍ക്കരണ പരിപാടിയും ഇന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മണ്ണെണ്ണ ഉപയോഗിക്കുന്ന വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സബ്സിഡി നല്‍കാനുള്ള മറ്റൊരു പദ്ധതിയും നിലവില്‍ നിര്‍ദേശിക്കപ്പെടുന്നുണ്ട് .മണ്ണെണ്ണയുടെ വിലക്കയറ്റമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. കുറഞ്ഞത് 1,000 ലിറ്റര്‍ മുതല്‍ മണ്ണെണ്ണ വാങ്ങിയിട്ടുള്ള ബിസിനസ്സുകള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.ഇവര്‍ക്ക് മണ്ണെണ്ണയുടെ വര്‍ധിച്ച വിലയുടെ 50% നഷ്ടപരിഹാരം ലഭിക്കും.

special health agency
Advertisment