Advertisment

കഴിവ് കേടുകള്‍ തുറന്നു സമ്മതിച്ച് ലിയോ വരദ്കര്‍ അല്‍പ്പം കൂടി ധൈര്യശാലിയാകാമായിരുന്നു…..

New Update
dwhdbwdjb

ഡബ്ലിന്‍ : സര്‍ക്കാരിനും അതിന്റെ പ്രധാനമന്ത്രിക്കും ധൈര്യമുണ്ടായിരുന്നെങ്കില്‍ അഞ്ച് വര്‍ഷം മുമ്പ് തന്നെ ഭവന നിര്‍മ്മാണത്തിലുള്‍പ്പടെ വന്‍ പുരോഗതിയുണ്ടാക്കാനാകുമായിരുന്നുവെന്ന് തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി ലിയോ വരദ്കര്‍.തികച്ചും വ്യത്യസ്തവും അസാധാരണവുമായാണ് പ്രധാനമന്ത്രി ആര്‍ ടി ഇ ഷോയില്‍ സംസാരിച്ചത്. ഈ പ്രകടനം പ്രേക്ഷകരുടെ ചിരിയും കൈയ്യടിയും നേടി.കഴിഞ്ഞ 13 വര്‍ഷമായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന കുറ്റസമ്മതവും വരദ്കര്‍ നടത്തി.

Advertisment

അല്‍പ്പം കൂടി ധൈര്യം കാട്ടിയിരുന്നെങ്കില്‍…

‘പ്രധാനമന്ത്രിയെന്ന നിലയില്‍ അല്‍പ്പം കൂടി ധൈര്യശാലി ആയിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അങ്ങനെയായിരുന്നുവെങ്കില്‍ പാര്‍പ്പിടം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഇപ്പോള്‍ നേടിയ പുരോഗതി അഞ്ച് വര്‍ഷം മുമ്പേ സംഭവിക്കുമായിരുന്നു’.

2011-ല്‍ തകര്‍ച്ചയ്ക്കുശേഷം, സമ്പദ്വ്യവസ്ഥ വിചാരിച്ചതിലും വേഗത്തില്‍ തിരിച്ചുവന്നു. ബ്രെക്‌സിറ്റും പ്രതീക്ഷിച്ചയത്ര പ്രശ്നമുണ്ടാക്കിയില്ല. എന്നിരുന്നാലും സാമ്പത്തിക തീരുമാനങ്ങള്‍ ധൈര്യമായെടുക്കാന്‍ സര്‍ക്കാരിന് കഴിയാതെ പോയി. പണം ചെലവ് ചെയ്യേണ്ടതും നിക്ഷേപിക്കേണ്ടതായുള്ള പല തീരുമാനങ്ങളില്‍ നിന്നും പിന്മാറേണ്ടി വന്നു. ഇവിടെയാണ് അല്‍പ്പം കൂടി ധൈര്യം കാണിക്കാമായിരുന്നുവെന്ന് തോന്നുന്നത്’

പങ്കാളിയും സമ്മതിച്ചു,പിന്നെ നോക്കിയില്ല…

തന്റെ സ്വവര്‍ഗ പങ്കാളി മാറ്റ് ബാരറ്റിനോടാണ് രാജി വെച്ച് പുറത്തുപോകാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് ആദ്യമായി പറഞ്ഞത് വരദ്കര്‍ വെളിപ്പെടുത്തി – തീരുമാനത്തിന്റെ തലേദിവസം രാത്രി താന്‍ അല്പം പേടിയോടെയാണ് നീങ്ങുന്നതെന്ന് മാറ്റിനോട് പറഞ്ഞു. അങ്ങനെ ഇനി ജോലിക്ക് യോജിച്ച ആളല്ല താനെന്ന നിഗമനത്തിലെത്തി.

‘ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു, അവനായിരുന്നു എന്റെ ഏക ആലോചനക്കാരന്‍. ഞങ്ങള്‍ക്ക് പലരോടും ചോദിക്കാനുള്ള തീരുമാനമായിരുന്നില്ല അത്.

” മരിക്കുകയോ തോല്‍ക്കുകയോ രാജിവെക്കുകയോ ഇവയില്‍ ഏതെങ്കിലും ചെയ്യേണ്ടി വരുകയെന്നതിന്റെ ഉത്തരമാണ് ഞങ്ങള്‍ക്ക് തിരഞ്ഞെടുക്കേണ്ടി വന്നത്. അതിനാണ് ഉത്തരം കണ്ടെത്തിയത്.

സ്വയം റണ്‍ ഔട്ടായി

ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ റണ്‍ ഔട്ടാകുമെന്ന് തോന്നി. അതിനാല്‍ ആ തീരുമാനം നേരത്തേയെടുത്തു ,അതായിരുന്നു രാജിക്കത്ത്.’ പ്രധാനമന്ത്രിയായാല്‍ എപ്പോഴും പ്രധാനമന്ത്രി തന്നെയാണ്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എപ്പോഴും ഉല്‍ക്കണ്ഠയും ആശങ്കയുമുണ്ടാകും. ഭവനരാഹിത്യവും തീവ്ര വലതുപക്ഷ വികാരങ്ങളുമെല്ലാം സങ്കീര്‍ണമായ വെല്ലുവിളിയുണ്ടാക്കി’. വരദ്കര്‍ വ്യക്തമാക്കി.

എന്നിരുന്നാലും നേട്ടങ്ങള്‍ ചെറുതല്ല

പ്രശ്‌നങ്ങളില്ലാത്ത രാജ്യത്തിന് ഒരിക്കലും ഉണര്‍ന്നെണീക്കാന്‍ ആകില്ലെന്ന് വരദ്കര്‍ പറഞ്ഞു. എങ്കിലും ഒന്നെനിക്ക് പറയാനാകും…11 വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ വളരെ മികച്ച നിലയിലാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. ഒരുപാട് ആളുകളെ സഹായിക്കാനായി.

നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും ആരോഗ്യ പരിപാലന രംഗത്ത് മികച്ച നേട്ടമുണ്ടാക്കി. ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. എംപ്ലോയ്മെന്റ് നിരക്കുകള്‍ 74%മായി ഉയര്‍ന്നു. വരദ്കര്‍ വ്യക്തമാക്കി.

Leo Varadkar
Advertisment