Advertisment

സൗത്ത് ഡബ്ലിൻ മാർത്തോമ്മാ കോൺഗ്രഗേഷന്‍റെ ‘കൊയ്ത്തുത്സവം’ ഈ മാസം 11ന്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
dgdh

ഡബ്ലിൻ: അയർലൻഡിലെ സൗത്ത് ഡബ്ലിൻ മാർത്തോമ്മാ കോൺഗ്രഗേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ‘കൊയ്ത്തുത്സവം’ പരിപാടി വിക്ക്‌ലോയിലെ ഗ്രേസ്‌റ്റോണിലെ (A63 YD27) നസറീൻ കമ്മ്യൂണിറ്റി ചർച്ചിൽ തുടക്കമാകും. ഈ മാസം 11ന് രാവിലെ 9.30ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് പരിപാടികൾക്ക് തുടക്കമാകുന്നത്.

റവ. സ്റ്റാൻലി മാത്യു ജോൺ (വികാരി) പരിപാടികൾക്ക് നേതൃത്വം നൽകും. ഏവരെയും കൊയ്ത്തുത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഷെറിൻ വർഗീസ്, കണ്വീനര് അലക്‌സ് പി. തങ്കച്ചന് എന്നിവർ അറിയിച്ചു.

കൂടുതല് വിവരങ്ങള്ക്ക്: റവ. സ്റ്റാന്ലി മാത്യു ജോണ് (വികാരി )- +447384858587 ഷെറിന് വര്ഗീസ്- 0874066 196 അലക്സ് പി. തങ്കച്ചന്- 0870533 183

koythulsavam
Advertisment