Advertisment

അ​ഗ്നിസു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചില്ല, കു​വൈ​ത്തിൽ 19 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

അ​ഗ്നി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​ത് സ​മൂ​ഹ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണ് എ​ന്ന നി​ല​യി​ലാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

New Update
action-against-companies-which-not-follows-fire-safety-measure

കു​വൈ​ത്ത് സി​റ്റി: ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഗ്നിസു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത 19 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി. ഇ​വ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ സ്റ്റോ​റു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ​ടി നേ​രി​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. 

എ​ന്നാ​ൽ, ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. താ​പ​നി​ല ഉ​യ​ർ​ന്നു തു​ട​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടു​ത്ത കേ​സു​ക​ൾ കൂ​ടു​ന്നു​ണ്ട്. അ​ഗ്നി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​ത് സ​മൂ​ഹ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണ് എ​ന്ന നി​ല​യി​ലാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി. അ​തി​നി​ടെ, വെ​ള്ളി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ജ്ലീ​ബ് ​​അ​ൽ ഷു​യൂ​ഖ് പ്ര​ദേ​ശ​ത്തെ ഒ​രു വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ഗ്നി​ര​ക്ഷ സേ​ന അ​റി​യി​ച്ചു.

Advertisment