Advertisment

കു​വൈ​ത്തിൽ വ​രും ദി​വ​സ​ങ്ങ​ളിൽ ചൂ​ട് കൂടും; ശ​നി​യാ​ഴ്ചയോടുകൂടി ഇ​ടി​മി​ന്ന​ലോടുകൂടിയ മ​ഴ​

29 മു​ത​ൽ 31 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​യി​രി​ക്കും ശ​നി​യാ​ഴ്ച അനുഭവപ്പെടാൻ ഇടയുള്ള പ​ര​മാ​വ​ധി താ​പ​നി​ല

author-image
Soumya
New Update
rain

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തിൽ വ​രും ദി​വ​സ​ങ്ങ​ളിൽ ചൂ​ട് കൂടിയ പകലും ത​ണു​പ്പു​ള്ള രാ​ത്രി​ക​ളു​മാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. ശ​നി​യാ​ഴ്ചയോടുകൂടി ഇ​ടി​മി​ന്ന​ലോടുകൂടിയ മ​ഴ​ ആ​രം​ഭി​ക്കുമെന്നും ഇത് ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന. ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വു​മാ​യ അന്തരീക്ഷം താരതമ്യേന അനുഭവപ്പെടുന്നതിലും അധികം ചൂ​ടു​ള്ള​തായി അനുഭവപ്പെടാമെന്നും പ​ര​മാ​വ​ധി താ​പ​നി​ല 29 മു​ത​ൽ 31 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

29 മു​ത​ൽ 31 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​യി​രി​ക്കും ശ​നി​യാ​ഴ്ച അനുഭവപ്പെടാൻ ഇടയുള്ള പ​ര​മാ​വ​ധി താ​പ​നി​ല. ക​ട​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യി തു​ട​രും. കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കാ​നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​നും അ​ധി​കൃ​ത​ർ ജനങ്ങളോട് ആവശ്യപ്പെട്ടു.

Advertisment