Advertisment

അങ്കമാലി പ്രവാസി അസോസിയേഷന്‍  കുവൈറ്റ് അപക് സ്‌നേഹ സംഗമം 2024 ആഘോഷിച്ചു

വെള്ളിയാഴ്ച വൈകിട്ട് ആറിന് ബ്ബാസിയ പോപ്പിന്‍സ് ഹാളിലാണ് ആഘോഷം സംഘടിപ്പിച്ചത്. 

New Update
58585

കുവൈറ്റ്: അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈറ്റ്(അപക്) സ്‌നേഹ സംഗമം 2024 ആഘോഷിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറിന് ബ്ബാസിയ പോപ്പിന്‍സ് ഹാളിലാണ് ആഘോഷം സംഘടിപ്പിച്ചത്. 

ജനറല്‍ സെക്രട്ടറി ജിന്റോ വര്‍ഗീസ് സ്വഗതം പറഞ്ഞു. പ്രസിഡന്റ്  ജിമ്മി ആന്റണി അധ്യക്ഷപ്രസംഗം പറഞ്ഞു. പൊതുയോഗത്തില്‍ വിശിഷ്ട അഥിതി ഡോക്ടര്‍ ശ്രീരാജ് ചെഗന്‍കുഴി അല്‍ നാഹില്‍ ക്ലിനിക് സ്‌നേഹ സന്ദേശം നല്‍കി. ഡെന്നിസ് ജോസഫ്, സജീവ് പോള്‍ ആശംസകള്‍ അറിയിച്ചു. പോള്‍ പാലാട്ടി  ട്രെഷര്‍ നന്ദി അറിയിച്ചു. തുടര്‍ന്നു പ്രവാസ ജീവിതം നിര്‍ത്തി പോകുന്ന മെല്‍ബിന്‍ മാത്യു, പോള്‍ പാലാട്ടി ട്രഷര്‍ എന്നിവര്‍ക്ക് അപക് മൊമെന്റോ നല്‍കി ആദരിച്ചു. 

തുടര്‍ന്നു അപക് കുടുംബാംഗങ്ങളുടെ കലാപ്രോഗ്രാമുകളും  ഗാനമേളയും പ്രോഗ്രാമിന് മികവേകി. പങ്കെടുത്ത എല്ലാവര്‍ക്കും മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ അപക് ട്രോഫി സമ്മാനമായി നല്‍കി.

Advertisment