Advertisment

കുവൈത്തിലെ ഷിയാ പള്ളിയിൽ സ്ഫോടനം നടത്താൻ ശ്രമിച്ച കേസിൽ പത്താം ക്ലാസുകാരന് ശിക്ഷ വിധിച്ച് ജുവൈനൽ കോടതി

New Update
court order1

കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അൽ-കബീർ പ്രദേശത്തെ ഷിയാ പള്ളിയിൽ സ്ഫോടനം നടത്താൻ ശ്രമിച്ച കേസിൽ പത്താം ക്ലാസുകാരന് 5 വർഷം തടവ്. ഭീകര സംഘടനയായ ഐഎസിൽ ചേർന്നാണ് ഇയാൾ ആക്രമണം നടത്താൻ പദ്ധതിയിട്ടത്.

കേസിൽ ജുവൈനൽ കോടതി ജഡ്ജി ഫഹദ് അൽ അവാദിയാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ രാജ്യതാല്പര്യങ്ങക്ക്‌ ഹാനികരമായ രീതിയിൽ പ്രവർത്തിച്ചു എന്ന കുറ്റത്തിൽ ഇയാളെ കോടതി വെറുതെ വിടുകയും ചെയ്തു.

 തൻ്റെ പദ്ധതി നടപ്പിലാക്കാൻ പ്രായോഗിക നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നും തൻ്റെ കൈവശം സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നും ഇയാൾ കോടതിയിൽവാദിച്ചു. രാജ്യത്ത് ആദ്യമായാണ് പ്രായ പൂർത്തിയാകാത്ത ഒരു കുട്ടിക്ക് എതിരെ ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നത്.

Advertisment