Advertisment

കുവൈത്തിൽ പെട്രോൾ പമ്പുകൾ വഴിയല്ലാതെ ഉപഭോക്താക്കൾക്ക് ഇന്ധനമെത്തും; സ്മാർട്ട് ഫോണുകളിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് സേവനം ലഭ്യമാക്കുക; പദ്ധതി നടത്തിപ്പിനുള്ള മാർഗനിർദേശങ്ങൾ ആരാഞ്ഞ് പെട്രോളിയം കോർപ്പറേഷൻ

New Update
L

കുവൈത്ത് സിറ്റി: കുവൈത്തിൽ പെട്രോൾ പമ്പുകൾ വഴിയല്ലാതെ ഉപഭോക്താക്കൾക്ക് ഇന്ധനമെത്തിക്കാനുള്ള മാർഗങ്ങളെ കുറിച്ച് പഠനം. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അധികൃതരെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Advertisment

കുവൈത്തിന്റെ വികസന പദ്ധതിയുടെയും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിന് കൂടുതൽ അവസരങ്ങൾ കണ്ടെത്തുന്നതിന്റെയും ഭാഗമായാണിത് . സ്മാർട്ട് ഫോണുകളിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് ഈ സേവനം ലഭ്യമാക്കുക.

ആരോഗ്യ, സുരക്ഷ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്ന ചെറിയ വാഹനങ്ങൾ വഴി ഇന്ധനം എത്തിക്കുകയും വീണ്ടും വിൽക്കുകയും ചെയ്യുന്ന രീതിയാണ് നടപ്പിലാക്കുക .

ഇതിന്റെ ആദ്യ പടിയായി ബന്ധപ്പെട്ട സർക്കാർ വകുപ്പ് മേധാവികൾക്ക് കത്തയക്കുകയും എങ്ങിനെ നടപ്പിലാക്കും എന്നത് സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പെട്രോളിയം കോർപ്പറേഷൻ പറഞ്ഞു.

Advertisment