Advertisment

കുവൈറ്റിൽ വാക്സിഫ്രിയ കോവിഡ് വാക്സിനുകൾ ആർക്കും നൽകുന്നില്ലെന്ന് ഉറപ്പുവരുത്തി ആരോഗ്യമന്ത്രാലയം

New Update
H

കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ബ്രിട്ടീഷ് മരുന്നുല്പാദക കമ്പനിയായ ആസ്ട്രസെനെക്ക ആദ്യമായി വിപണിയിലിറക്കിയ വാക്സിഫ്രിയ വാക്സിനുകൾ രാജ്യത്തെവിടെയുമില്ലെന്നും ആർക്കും ഡോസായി നൽകുന്നില്ലെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം.

Advertisment

മഹാമാരി പൊട്ടിപ്പുറപ്പെട്ട 2019ന്റെ തുടക്കത്തിൽ വികസിപ്പിച്ചെടുത്ത കോവിഷീൽഡ്‌ ഉൾപ്പെടെ പല വാക്സിനുകളും നിരവധി പാർശ്വഫലങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ.

2021 അവസാനം മുതൽ ആസ്ട്രസെനെക്ക കമ്പനിയുമായി ഒരു തരത്തിലുള്ള കരാറുകളും ഇത് സംബന്ധിച്ച് ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട ഉന്നത വ്യത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

വാക്സിഫ്രിയ എന്ന ആൻ്റി-കോവിഡ് വാക്സിൻ ലോകത്ത് നിന്ന് പിൻവലിച്ചതായി ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ആസ്ട്രസെനെക്ക തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. വാക്സിഫ്രിയക്ക് ശേഷം നിരവധി വാക്‌സിനുകളാണ് വികസിപ്പിച്ചെടുത്തതെന്നും അപ്‌ഡേറ്റ് ചെയ്ത വാക്സിനുകളുടെ മിച്ചം ലോകത്തുണ്ടായിരിക്കാമെന്നും കമ്പനി അധികൃതർ പറഞ്ഞു.

ആദ്യ ഡോസ് എന്ന നിലക്ക് വാക്‌സിഫ്രിയയുടെ ഡിമാൻഡ് കുറഞ്ഞതിനാൽ അതിന്റെ നിർമാണം ഇപ്പോൾ നടക്കുന്നില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

Advertisment