Advertisment

കുവൈറ്റ് കെ.കെ.എം.എ 'ഇസ്മായിൽ ഇക്കാക്ക് ഒരു വീട്' പദ്ധതിയിൽ വീട് നിർമിച്ചു നൽകി

New Update
key handover.jpg

കുവൈറ്റ്: കുവൈറ്റ് കേരള മുസ്‌ലിം അസോസിയേഷന്റെ അബ്ബാസിയ ബ്രാഞ്ചും, റിഗ്ഗായി യൂണിറ്റും സംയുകതമായി പ്രഖ്യാപിച്ച 'ഇസ്മായിൽ ഇക്കാക്ക് ഒരു വീട്' എന്ന പദ്ധതിയിലൂടെ  കോഴിക്കോട് വടകര സ്വദേശി ഇസ്മായിൽ കെ.കെ.എം.എ അംഗത്തിന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങു അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ വെച്ച് സഘടിപ്പിച്ചു .

Advertisment

കെ.കെ.എം.എ കേന്ദ്ര പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ ഉൽഘാടനം ചെയ്തു. കെ.കെ.എം.എ കേന്ദ്ര, സോണൽ, ബ്രാഞ്ച് യൂണിറ്റ് നേതാക്കൾ സംയുക്തമായി വീടിന്റെ താക്കോൽ ഇസ്മായിൽ ഇക്കാക്ക് കൈമാറി. കെ.കെ.എം.എ വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം, കേന്ദ്ര ജനറൽ സെക്രട്ടറി കെ സി  റഫീഖ്,

കേന്ദ്ര വൈസ് പ്രസിഡന്റുമാരായ, കലാം മൗലവി, എച്ച് എ  ഗഫൂർ, നിസാം നാലകത്ത്, അബ്ദുൽ മജീദ് റവാബി, ബ്രാഞ്ച്‌ മേനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ റഫീഖ് ഉസ്‌മാൻ, മൻസൂർ താത്തനാത്, റിഗ്ഗയി യൂണിറ്റ് പ്രസിഡണ്ട് റഹീം അരീക്കാടി, എന്നിവർ ആശസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി ഷബീബ് എലത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു . 

കെ.കെ.എം.എ ഫർവാനിയ സോണൽ പ്രസിഡണ്ട് വി കെ അബ്ദുൽ നാസ്സർ പ്രോജക്ടിന്റെ വിശദ വിവരണം സദസ്സിന് നൽകി. കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച്‌ പ്രസിഡണ്ട് ലത്തീഫ് ചങ്ങരംകുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രാഞ്ച്‌ ജനറൽ സെക്രട്ടറി അർഷാദ് ഷെരീഫ് സ്വാഗതവും ബ്രാഞ്ച് വർക്കിംഗ് പ്രസിഡണ്ട് ശിഹാബുദ്ധീൻ നന്ദിയും പറഞ്ഞു.

 

Advertisment