Advertisment

കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് കുവൈറ്റ് ഇഫ്താർ സംഗമം നടത്തി

കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് ( കെ. എസ്. എ. സി) കുവൈറ്റ്, ഇഫ്താർ സംഗമം നടത്തി. അബ്ബാസിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സംഗമത്തില്‍ പ്രസിഡന്റ് ഷിജോ തോമസ് അധ്യക്ഷത വഹിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
ksac1

കുവൈറ്റ്: കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് ( കെ. എസ്. എ. സി) കുവൈറ്റ്, ഇഫ്താർ സംഗമം നടത്തി. അബ്ബാസിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സംഗമത്തില്‍ പ്രസിഡന്റ് ഷിജോ തോമസ് അധ്യക്ഷത വഹിച്ചു.  അനിൽ വള്ളികുന്നം സ്വാഗതം ആശംസിച്ചു. മുഖ്യപ്രഭാഷകനായി കേരള ഇസ്ലാമിക് ഗ്രൂപ്പ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് പിടി. സന്നിഹിതനായി.

Advertisment

നോയമ്പ് കാലത്ത് മനുഷ്യൻ തന്റെ സഹജീവികളോട് കാണിക്കേണ്ട കരുണ, അനുകമ്പ, കരുതൽ, കർമങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ പറ്റിയും വളരെ വിശദമായി സംസാരിക്കുകയും നോമ്പുതുറ ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ചടങ്ങിൽ പ്രസിഡന്റ് ഷിജോ  തോമസ്, രക്ഷാധികാരി അനി കെ തോമസ്, ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് കുര്യൻ തോമസ് പൈനുമ്മൂട്ടിൽ, അജ്പക് ചെയർമാൻ രാജീവ് നടുവിലെമുറി, അജ്പക് രക്ഷാധികാരി ബാബു പനമ്പള്ളി, കൂടാതെ  കെഎസ്എസി സീനിയർ മെമ്പറും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന പ്രദീപ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വിനോദ്, ആൽവിൻ ജോസഫ്, കുമാർ, സിജു, ഷിൻസ്, ബോബി, നോബിൾ, അജി,  ജോസഫ് ചാക്കോ, ലിബിൻ, ആദർശ്, വിൻസ് എന്നിവർ നേതൃത്വം നൽകി.

Advertisment