Advertisment

ഐസിഎഫ് ആഗോളയാത്രയ്ക്ക് കുവൈത്തിൽ സ്വീകരണം

New Update
icf kuwait

കുവൈത്ത് സിറ്റി:  ഓരോ കാലത്തും മാനവിക സമൂഹത്തിന് വെളിച്ചം പകർന്നു നൽകിയ പൂർവ്വികരുടെ പാദമുദ്രകൾ നോക്കി സൂക്ഷ്മസഞ്ചാരം നടത്തുന്നതോടൊപ്പം പുതിയ കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് വ്യക്തി ജീവിതവും സാമൂഹിക പ്രതിനിധാനങ്ങളും ക്രിയാത്മകമായി ക്രമപ്പെടുത്തേണ്ടതുണ്ടെന്നു ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ പ്രസ്താവിച്ചു.

Advertisment

ഐസിഎഫ് അന്തർദേശീയ തലത്തിൽ നടപ്പാക്കുന്ന മാനവ വികസന വർഷം പദ്ധതികളുടെ പ്രചാരണ ഭാഗമായി നടത്തുന്ന സ്നേഹസഞ്ചാരത്തിനു കുവൈത്തിൽ നൽകിയ സ്വീകരണത്തിൽ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 വ്യക്തികളും പ്രസ്ഥാനവും വലിയ സ്വപ്നങ്ങൾ കാണാൻ ശീലിക്കുകയും അവ യാഥാർഥ്യമാക്കുന്നതിനു നിതാന്തമായി പരിശ്രമിക്കുകയും വേണം. എങ്കിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ സാധ്യമാണെന്നും ചരിത്രത്തിലെയും സമകാലത്തേയും സാമൂഹിക മുന്നേറ്റങ്ങളെ പഠിക്കാൻ തയാറായാൽ അതു ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ത്യാഗവും സമർപ്പണവും നിറഞ്ഞ വഴികൾ താണ്ടിയാണു സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കപ്പെടുക. അതിനാൽ നിഷ്‌ക്രിയരാകാനുള്ള കാരണങ്ങൾ തേടിപ്പോകാതെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നേറാൻ പരിശ്രമിക്കണമെന്നും നിസാർ സഖാഫി ഉദ്ബോധിപ്പിച്ചു.

 കുവൈത്ത് ഐസിഎഫ് പ്രസിഡന്റ് അലവി സഖാഫിയുടെ അധ്യക്ഷതയിൽ  അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണസമ്മേളനം അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. സൈദലവി തങ്ങൾ സഖാഫി പ്രാർത്ഥന നിർവഹിച്ചു. അബ്ദുൽ അസീസ് സഖാഫി മമ്പാട് (യു.എ.ഇ.) സമാപന പ്രസംഗം നടത്തി.

 അബ്ദുൽഹമീദ് ചാവക്കാട്, അഹ്‌മദ്‌ സഖാഫി കാവനൂർ, ശുകൂർ മൗലവി കൈപ്പുറം, അബ്ദുൽ അസീസ് സഖാഫി കൂനോൽമാട്, ബഷീർ അണ്ടിക്കോട് സംബന്ധിച്ചു. സാലിഹ് കെ സ്വാഗതവും സമീർ എ എം നന്ദിയും പറഞ്ഞു.

Advertisment