Advertisment

സേവനം കുവൈറ്റ് കേന്ദ്ര ഭരണസമിതി നിലവിൽ വന്നു

New Update
savanam kuwait

കുവൈറ്റ്‌ സിറ്റി: സേവനം കുവൈറ്റ് കേന്ദ്ര ഭരണസമിതി നിലവിൽ വന്നു. കുവൈറ്റിലെ പ്രവാസി സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന പ്രമുഖ  ജീവകാരുണ്യ പ്രസ്ഥാനമായ സേവനം കുവൈറ്റ്, അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ പൊതുയോഗം ചേർന്ന്  2024 -2026 കാലയളവിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

രാജൻ ശിവരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജിനു കെ.വി.  സ്വാഗതവും, ബൈജു കിളിമാനൂർ, സിബി , ജ്യോതി പാർവതി, ഷാലു തോമസ്‌, ബിജിമോൾ ആര്യ, ജയകുമാർ, ഷാജിത, സുനിൽ കൃഷ്ണ,  എന്നിവർ ആശംസകളും, ബിനോയ് ബാബു നന്ദിയും അറിയിച്ചു.

2024 -2026 വർഷത്തെ സേവനം  കുവൈറ്റ് ഭാരവാഹികളായി ബൈജു കിളിമാനൂർ(പ്രസിഡന്റ്), ഷാലു തോമസ്  (ജനറൽ സെക്രട്ടറി), ബിനോയ് ബാബു (ട്രഷറർ), ജിനു കെ. വി (വൈസ് പ്രസിഡൻ്റ്), സിബി(ജോയിൻ്റ് സെക്രട്ടറി), ഷാജിത (ജോയിൻ്റ് ട്രഷറർ) എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി രാജൻ തോട്ടത്തിൽ, സന്തോഷ്‌ കെ വി എന്നിവരെയും, സേവനം മെഡിക്കൽ ഗിൽഡ് ചീഫ് കോഡിനേറ്റർ ആയി തുഷാറിനേയും, ആർട്സ് & കൾച്ചറൽ വിംഗ് ചീഫ് കോനേറ്ററ്റർ ആയി ചെങ്ങന്നൂർ ജയകുമാറിനെയും, ചാരിറ്റി & വെൽഫെയർ ചീഫ് കോഡിനേറ്റർ ആയി ബിജിമോൾ ആര്യയേയും, മീഡിയാ & പബ്ലിസിറ്റി ചീഫ് കോർഡിനേറ്റർ ആയി നിസ്സാം കടയ്ക്കലിനേയും യോഗം തെരഞ്ഞെടുത്തു.

Advertisment