Advertisment

മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ 9 -ാം ഇടവക വാർഷികം ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait idavaka

കുവൈറ്റ് സിറ്റി: മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ 9 മത്തെ ഇടവക വാർഷികം 19 ഏപ്രിൽ വെള്ളിയാഴ്ച ഇടവകയുടെ ആരാധനക്ക് ശേഷം ആഘോഷിച്ചു. ഇടവക വികാരി പ്രജീഷ് അച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതു സമ്മേളനനത്തിൽ ഇടവക 10 മത്തെ വർഷത്തിൽ പ്രവേശിക്കുമ്പോൾ അനേകരുടെ കണ്ണുനീർ ഒപ്പാൻ  ഇടവക്ക് ഈ വർഷം സാധിക്കട്ടെ എന്ന് പ്രജീഷ് അച്ചൻ അധ്യക്ഷ പ്രസംഗത്തിൽ ഓർപ്പിച്ചു.

Advertisment

കേരളത്തിലെ ക്യാമ്പസ് ക്രൂസേഡ് പ്രവർത്തകയായ സിസ്റ്റർ ഷാലി ജെയിംസ് കൊച്ചമ്മ ഉത്ഘാടനം ചെയ്തു മുഖ്യ സന്ദേശം നൽകി. ശൌലിൻ്റെ ജീവിതത്തിൽ യേശു വരുത്തിയ മനസാന്തരത്തെ കുറിച്ചും സമൂഹത്തിൽ ഇടവക നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ തലത്തിൽ എത്തട്ടെ എന്ന്  ഉത്ഘാടന പ്രസംഗത്തിൽ ആശംസിച്ചു.

kuwait idavaka-2

ഇടവകയുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മൃദുൻ ജോർജ് അവതരിപ്പിച്ചു. തുടർന്ന് ഇടവകയുടെ വിവിധ സംഘടനകളുടെ പ്രതിനിധികൾ ആയ ലേഡീസ് സെക്രെട്ടറി ഷിജി ഡേവിസ്, യൂത്ത് സെക്രട്ടറി സോനറ്റ്  ജസ്റ്റിൻ, സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ഷാജി എന്നിവർ ആശംസകൾ അറിയിച്ചു.

വിവിധ കലാപരിപാടികൾ ഇടവക അംഗങ്ങൾ ആയ രേണുക, ജോളി, ബിന്ദു എന്നിവർ  അവതരിപ്പിച്ചു. ഇടവകയുടെ യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഒനേസിമൊസ് എന്ന നാടകം അവതരിപ്പിച്ചു. വാർഷികത്തിന് രാഗിൽ, ജോൺസൻ മാത്യു, ഡെയ്സി, ടെൻസി, ജെസ്വിൻ, റെൽറ്റി, ജോസ്, ജിജി, നന്ദു, ജെമിനി, ജിതിൻ, മേഴ്‌സി എന്നിവർ അടങ്ങുന്ന ഇടവക കമ്മറ്റി വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

Advertisment