Advertisment

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരോടൊപ്പം അബ്ബാസിയ മേഖലയിൽ യുഡിഎഫ് സ്ഥാനാർഥികളായ കെസി വേണുഗോപാലിന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും വിജയത്തിനായി ഭവന സന്ദർശനം നടത്തി

New Update
oicc kuwait-4
കുവൈറ്റ്: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരോടൊപ്പം അബ്ബാസിയ മേഖലയിൽ യുഡിഎഫ് സ്ഥാനാർഥികളായ കെസി വേണുഗോപാലിന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും വിജയത്തിനായി ഭവന സന്ദർശനം നടത്തി. 
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര തിരഞ്ഞെടുപ്പ് പ്രകടനപത്രിക നൽകി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് എന്നും ഒരു വികാരമാണ്, ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ ജനാധിപത്യം നിലനിർത്താൻ ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് പ്രസ്ഥാനത്തിനേ സാധ്യമാകൂ. അതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു മതേതര സർക്കാർ രാജ്യത്ത് വരണമെങ്കിൽ ചിഹ്നം കാക്കാൻ തിരഞ്ഞെടുപ്പിന് നിൽക്കുന്നവർക്ക് അല്ല രാജ്യം കാക്കാൻ "കൈ" അടയാളത്തിൽ ജാതിമത വർഗ്ഗ വർണ്ണ ഭേദമില്ലാതെ ഏവരുടെയും വിലയേറിയ വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.



ഒഐസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ,ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം, ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട്, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, അലക്സ് മാനന്തവാടി, രജി കോരുത്,യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് മനോജ് റോയ്, തോമസ് പള്ളിക്കൽ, ബിജി പള്ളിക്കൽ,ബിജു പാറയിൽ,ജസ്റ്റിൻ ജെയിംസ്,സുജിത് മുതുകുളം,, സാബുതോമസ്, നൈനാൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
Advertisment