Advertisment

കുവൈത്ത്‌ കേരള പ്രവാസി മിത്രം ഫാമിലി പിക്നിക് സംഘടിപ്പിച്ചു

New Update
family piknik

കുവൈത്ത്‌ സിറ്റി: ഒത്തുകൂടലിന്റെ ആവേശവും ആഹ്ളാദവും പടർത്തി, കുവൈത്ത്‌ കേരള പ്രവാസി മിത്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസി കുടുംബങ്ങളെയും ബാച്ചലേഴ്‌സിനെയും പങ്കെടിപ്പിച്ച് ദ്വിദിന പിക്നിക് സംഘടിപ്പിച്ചു.

വഫ്രയിലെ റിസോർട്ടിൽ നടന്ന പരിപാടിയിൽ നൂറോളം കുടുംബങ്ങൾ സമ്മേളിച്ചു. മികവുറ്റ ഒട്ടേറെ കലാ സാംസ്ക്കാരിക വിനോദ പരിപാടികളിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ധാരാളം പേര്‍ പങ്കെടുത്തു. കുട്ടികൾക്ക് വേണ്ടി പാട്ട്, നൃത്തം തുടങ്ങിയ മത്സരങ്ങൾ നടന്നു. വെള്ളിയാഴ്‌ച പകൽ മുതിർന്നവർക്ക് വേണ്ടിയുള്ള കായിക മത്സരങ്ങളും നടന്നു. വിജയികൾക്ക് വിവിധങ്ങളായ സമ്മാനങ്ങൾ നൽകി.

സയ്യിദ് ഫക്രുദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഹംസ പയ്യന്നൂർ, വി കെ ഗഫൂർ, സി ഫിറോസ്, കെ.സി ഗഫൂർ, കെ വി മുസ്തഫ മാസ്റ്റർ, അർഷാദ് ഷെരീഫ്, മൊയ്‌ദു മേമി, വി എച് മുസ്തഫ, ശിഹാബുദ്ധീൻ എന്നിവർ ക്രമീകരങ്ങൾക്കു നേതൃത്വം നൽകി.

Advertisment