Advertisment

കുവൈറ്റ്‌ മഹാ ഇടവകയുടെ വാർഷിക കൺവൻഷൻ സെപ്തംബർ 1 മുതൽ 7 വരെ

New Update
st. gregorios indian orthodox church kuwait

കുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച്‌ ആണ്ടുതോറും നടത്തിവരാറുള്ള എട്ട്‌ നോമ്പാചരണവും, വാർഷിക കൺവൻഷനും 2023 സെപ്തംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ നടത്തപ്പെടുന്നു.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയിലെ മികച്ച വാഗ്മികളായ ഫാ. വർഗീസ്‌ ഫിലിപ്പ്‌ ഇടിച്ചാണ്ടി (ബാംഗളൂർ ഭദ്രാസനം), ഫാ. കോശി വൈദ്യൻ (കൊല്ലം ഭദ്രാസനം), ഫാ. അജി എബ്രഹാം (മലബാർ ഭദ്രാസനം) എന്നിവർ വചനശ്രുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും.

Advertisment