Advertisment

കുവൈറ്റ്‌ സെന്‍റ് ഗ്രിഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവജന വാരാഘോഷത്തിന്‌ തുടക്കം കുറിച്ചു

New Update
kuwait yuvajana varaghosham

കുവൈറ്റ്‌: സെന്‍റ് ഗ്രിഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവജനവാര ആഘോഷത്തിന്റെ പ്രാരംഭം കുറിച്ചുകൊണ്ട്‌ മഹാഇടവക സഹവികാരിയും യുവജനപ്രസ്ഥാന യൂണിറ്റ്‌ വൈസ്‌ പ്രസിഡണ്ടുമായ റവ. ഫാ. ലിജു കെ. പൊന്നച്ചൻ പതാക ഉയർത്തി.

സെന്റ്‌. ബസേലിയോസ്‌ ചാപ്പലിൽ നടന്ന വിശുദ്ധ കുർബാനയെ തുടർന്ന്‌ റവ. ഫാ. ലിജു കെ. പൊന്നച്ചൻ യുവജനവാര സന്ദേശം അറിയിച്ചു. കുവൈറ്റ്‌ മഹാഇടവക സെക്രട്ടറി ജിജു പി. സൈമൺ, യൂണിറ്റ്‌ വൈസ്‌ പ്രസിഡണ്ട്‌ ജോബി ജോൺ കളീക്കൽ, യൂണിറ്റ്‌ സെക്രട്ടറിയും കേന്ദ്ര സമിതി അംഗവുമായ ദീപ്‌ ജോൺ, ട്രഷറാർ ജോമോൻ ജോൺ കളീക്കൽ, കൽക്കത്താ ഭദ്രാസന കൗൺസിൽ അംഗം ദീപക്‌ അലക്സ്‌ പണിക്കർ, യൂണിറ്റ്‌ ഭാരവാഹികളായ ജോമോൻ ജോർജ്ജ്‌, ഷെൽവി ഉണ്ണൂണ്ണി, ജോബി ജോയ്‌ പുത്തൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment