Advertisment

താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ക്കായി പാര്‍പ്പിട നഗരം; കുവൈത്തില്‍ വന്‍ പദ്ധതിയൊരുങ്ങുന്നു

കുവൈത്തില്‍ താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിട നഗരം പദ്ധതി പുരോഗമിക്കുന്നു. റെസിഡന്‍ഷ്യല്‍ സിറ്റി പദ്ധതിയുടെ സ്ഥലം നിക്ഷേപക കമ്പനിക്ക് ഔദ്യോഗികമായി കൈമാറിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait city1

കുവൈത്ത് സിറ്റി: കുവൈത്തില്‍ താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിട നഗരം പദ്ധതി പുരോഗമിക്കുന്നു. റെസിഡന്‍ഷ്യല്‍ സിറ്റി പദ്ധതിയുടെ സ്ഥലം നിക്ഷേപക കമ്പനിക്ക് ഔദ്യോഗികമായി കൈമാറിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.

Advertisment

3,000 തൊഴിലാളികളെ ഉള്‍ക്കൊള്ളാനാകുന്ന തരത്തില്‍ 40,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുങ്ങുന്ന പദ്ധതി സഭാനിലാണ് നടപ്പാക്കുന്നത്. 16 പാര്‍പ്പിട സമുച്ചയങ്ങളാകും ഇവിടെയുണ്ടാവുക. കിടപ്പുമുറികള്‍, അടുക്കള, കുളിമുറി, സ്വീകരണമുറികള്‍, അലക്കുമുറികള്‍ എന്നിവയുണ്ടാകും.

റെസ്റ്റോറൻ്റുകൾ, കഫേകൾ, കടകൾ എന്നിവ അടങ്ങുന്ന രണ്ട് വാണിജ്യ സമുച്ചയങ്ങളും അഡ്മിനിസ്ട്രേറ്റീവ്, സർക്കാർ കെട്ടിടങ്ങളും കൂടാതെ പോലീസ് സ്റ്റേഷൻ, മസ്ജിദ് തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടും. 

കുവൈത്ത് മുനിസിപ്പാലിറ്റി പ്രതിനിധി മിഷാൽ അൽ അറാദയാണ് പദ്ധതിയുടെ കരാര്‍ ഒപ്പുവച്ചത്. ഒന്നര വര്‍ഷത്തിനകം പദ്ധതി നടപ്പാക്കാനാണ് നീക്കം.

Advertisment