Advertisment

'സൂക്ക് മുബാറക്കിയ' പുനർനിർമ്മണ പദ്ധതി കരാരിൽ ഒപ്പ് വെച്ച് കുവൈത്ത് ഫിനാന്‍സ് ഹൗസ്‌

മുബാറക്കിയ മാർക്കറ്റിലെ തകർന്ന പ്രദേശം പുനർനിർമ്മിക്കുന്നതിനുള്ള കെഎഫ്എച്ച് ഗ്രൂപ്പിൻ്റെ സംരംഭത്തിൽ 17 ഓളം കെട്ടിടങ്ങളുടെ പൂർണമായ നിർമാണവും ചില സമീപ കെട്ടിടങ്ങളുടെ അറ്റ കുറ്റപണികളും ഉൾപ്പെടുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kfh

കുവൈത്ത് സിറ്റി: കുവൈത്തിലെ  പുരാതന വാണിജ്യ കേന്ദ്രമായ  സൂക്ക് മുബാറക്കിയയിലെ തകർന്ന പ്രദേശത്തിൻ്റെ പുനർനിർമ്മാണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സാന്നിധ്യത്തിൽ, കുവൈത്ത് ഫിനാൻസ് ഹൗസും (കെഎഫ്എച്ച്) അല്‍ ഗാനിം ഇന്റര്‍നാഷണലുമാണ് കരാര്‍ ഒപ്പിട്ടത്.

Advertisment

പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മിഷാൻ പങ്കെടുത്തു. സൂഖ് അൽ മുബാറക്കിയയിലെ തകർന്ന പ്രദേശത്തിൻ്റെ പുനർനിർമ്മാണ പദ്ധതിയുടെ പ്രവർത്തനത്തിൻ്റെ തുടക്കം ആഘോഷിക്കുന്നുവെന്ന് കെഎഫ്എച്ച് ഡയറക്ടർ ബോർഡ് ചെയർമാൻ ഹമദ് അബ്ദുൾ മൊഹ്‌സെൻ അൽ മർസൂഖ് പറഞ്ഞു.

അൽഗാനിം ഇൻ്റർനാഷണലുമായുള്ള ഒപ്പുവയ്ക്കൽ ചടങ്ങ് പദ്ധതിയുടെ നിർവഹണ ഘട്ടം ആരംഭിക്കുന്നതിൻ്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും ഇത് ഏകദേശം 13 മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മുബാറക്കിയ മാർക്കറ്റിലെ തകർന്ന പ്രദേശം പുനർനിർമ്മിക്കുന്നതിനുള്ള കെഎഫ്എച്ച് ഗ്രൂപ്പിൻ്റെ സംരംഭത്തിൽ 17 ഓളം കെട്ടിടങ്ങളുടെ പൂർണമായ നിർമാണവും ചില സമീപ കെട്ടിടങ്ങളുടെ അറ്റ കുറ്റപണികളും ഉൾപ്പെടുന്നു. 80 ലക്ഷം ദിനാറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഔദ്യോഗിക സ്ഥാപനങ്ങളുമായും ബോഡികളുമായും സഹകരിച്ചും ഏകോപിപ്പിച്ചും കുവൈറ്റ് സമൂഹത്തിനുള്ളിൽ ഒന്നിലധികം മേഖലകളിൽ മുന്നേറാൻ കെഎഫ്എച്ച്  ആഗ്രഹിക്കുന്നു. "ബൈതക്" സംരംഭത്തോടുള്ള  ശ്രദ്ധയ്ക്കും താൽപ്പര്യത്തിനും, രാജ്യത്തിൻ്റെ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‌ അൽ മർസൂഖ് തൻ്റെ ആത്മാർത്ഥമായ നന്ദി അറിയിച്ചു. 

 “ഈ സുപ്രധാനവും വിശിഷ്ടവുമായ പരിപാടിയിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സൂഖ് അൽ മുബാറകിയയിലെ തകർന്ന പ്രദേശത്തിൻ്റെ പുനർനിർമ്മാണ പദ്ധതി നടപ്പിലാക്കുന്നു. നിർവഹണ ഘട്ടത്തിലെത്തുന്നതിന് മുമ്പ് നിരവധി വെല്ലുവിളികളുടെ ഫലമായി ഇത് ഏറെക്കാലമായി കാത്തിരുന്ന കാര്യമാണ്, പക്ഷേ ഈ വെല്ലുവിളികളെയെല്ലാം തരണം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു'', പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ-മിഷാൻ പറഞ്ഞു

Advertisment