Advertisment

കുവൈത്തില്‍ റമദാന്‍ മാസത്തിന്റെ അവസാന പത്ത് ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്താന്‍ ആലോചന

ഓരോ വിദ്യാഭ്യാസ ഘട്ടത്തിലെയും അക്കാദമിക് ഷെഡ്യൂള്‍ പ്രകാരം അധ്യാപകര്‍ സ്‌കൂളുകളില്‍ നിന്ന് തന്നെ പഠിപ്പിച്ച് പത്ത് ദിവസത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തണമെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
moe kuwait.jpg

കുവൈത്ത് സിറ്റി: റമദാന്‍ മാസത്തിന്റെ അവസാന പത്ത് ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്താന്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. റമദാന്‍ മാസത്തിലെ അവസാന രണ്ട് ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്താനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. ഇതാണ് അവസാന പത്ത് ദിവസത്തേക്ക് മാറ്റാന്‍ മന്ത്രാലയം ആലോചിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയും ഏകോപന വകുപ്പും ഒരു മെമ്മോറാണ്ടം തയ്യാറാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. വിദ്യാഭ്യാസ മന്ത്രിയും, ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. അദേല്‍ അല്‍ അദ്വാനിക്ക് ഈ മെമ്മോറാണ്ടം സമര്‍പ്പിക്കും. 