Advertisment

റെസ്റ്റോറന്റ്‌ ഓണേഴ്‌സ് അസോസിയേഷൻ കുവൈത്ത്‌ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റെസ്റ്റോറന്റ്‌ ഓണേഴ്‌സ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖൈതാൻ രാജധാനി പാലസ് റെസ്റ്റാറന്റിൽ വെച്ച് നടന്ന ഇഫ്താർ സംഗമം ഡോക്ടർ അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു

New Update
roak

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി റെസ്റ്റോറന്റ്‌ ഉടമകളുടെ കൂട്ടായ്മയായ റെസ്റ്റോറന്റ്‌ ഓണേഴ്‌സ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖൈതാൻ രാജധാനി പാലസ് റെസ്റ്റാറന്റിൽ വെച്ച് നടന്ന ഇഫ്താർ സംഗമം ഡോക്ടർ അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു . ഷംസുദ്ദിൻ ഫൈസി റമദാൻ സന്ദേശം നൽകി. ശമ്മാസ് ഖിറാഅത്ത്‌ നടത്തി

Advertisment

പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു . റോക് ചെയർമാൻ അബു കോട്ടയിൽ , ശരീഫ് പി ടി (കെ ഐ ജി ) , മുഹമ്മദ് റാഫി നന്തി (എം ഇ എസ് ), അഫ്സൽ ഖാൻ (മലബാർ ഗോൾഡ് ), റഫീഖ് (മംഗോ ഹൈപ്പർ), അസീസ് തിക്കോടി എന്നിവർ സംസാരിച്ചു . 

ഇബ്രാഹിം കുന്നിൽ (കെ കെ എം എ ), ഹാഫിള് മുഹമ്മദ് അസ്‌ലം (കെ കെ ഐ സി ), അബൂബക്കർ സിദ്ദിഖ് മദനി (ഐ ഐ സി), അബ്ദുൽ ഹമീദ് കൊടുവള്ളി (ഹുദാ സെന്റർ), മഹമൂദ് അപ്സര എന്നിവർ സന്നിഹിതരായിരുന്നു 

പ്രോഗ്രാം കൺവീനർ സുബൈർ ഇ സി , മുഹമ്മദ് ഹയ , ഷാനവാസ് ഹൈതം , റഹീം എൻ കെ , റുഹൈൽ വി പി ,ഷാഫി മഫാസ് , ജ്യോതിഷ് , നസീർ എൻ കെ , ബി കെ മജീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കമറുദ്ദിൻ സ്വാഗതവും , ട്രെഷറർ നജീബ് പി വി നന്ദിയും പറഞ്ഞു .

Advertisment