Advertisment

ഉപഭോക്താക്കളെ പറ്റിച്ചു; കുവൈത്തില്‍ രണ്ട് സ്റ്റോര്‍ ഉടമകള്‍ക്കെതിരെ വാണിജ്യ മന്ത്രാലയത്തിന്റെ നടപടി

നിയമലംഘനം നടത്തിയ രണ്ട് സ്റ്റോര്‍ ഉടമകള്‍ക്കെതിരെ കുവൈത്തില്‍ നടപടി. അൽ ഫോർഡ പഴം-പച്ചക്കറി മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന രണ്ട് സ്റ്റോർ ഉടമകള്‍ക്കെതിരെയാണ് നടപടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
ministry of commerce and industry kuwait

കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ രണ്ട് സ്റ്റോര്‍ ഉടമകള്‍ക്കെതിരെ കുവൈത്തില്‍ നടപടി. അൽ ഫോർഡ പഴം-പച്ചക്കറി മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന രണ്ട് സ്റ്റോർ ഉടമകള്‍ക്കെതിരെയാണ് വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചത്.

ഉപഭോക്താക്കളെ കബളിപ്പിച്ചതിനാണ് നടപടി. ഉത്പന്നങ്ങൾ നിർമ്മിച്ച  രാജ്യത്തിൻ്റെ ലേബലുകൾ മാറ്റി, വലിയ പാക്കേജുകളും ബോക്സുകളും ചെറുതായി വിഭജിച്ച് മാറ്റി ഉപഭോക്താക്കളെ പറ്റിക്കുകയായിരുന്നു. അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. 

Advertisment