Advertisment

15കാരനെ കൊലപ്പെടുത്തി, അവയവങ്ങള്‍ നീക്കം ചെയ്തു ! പ്രതി കുവൈത്തില്‍ അറസ്റ്റില്‍; ക്രൂരകൃത്യത്തിന് പിന്നിലെ കാരണവും ഞെട്ടിക്കുന്നത്‌

ഈജിപ്ത്, കുവൈത്ത് സുരക്ഷാ അധികാരികളുടെ സംയുക്ത ശ്രമത്തിലാണ് ഇയാളെ പിടികൂടിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഈജിപ്തില്‍ കൊലപാതകം നടന്നത്. 

New Update
15kweg

കുവൈത്ത് സിറ്റി: ഈജിപ്തില്‍ 15കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുവൈത്തില്‍ അറസ്റ്റില്‍. ഈജിപ്ത് സ്വദേശിയാണ് പിടിയിലായത്. 15കാരനെ കൊലപ്പെടുത്തിയ ഇയാള്‍ കുട്ടിയുടെ അവയവങ്ങളും നീക്കം ചെയ്‌തെന്നാണ് കേസ്. 

ഈജിപ്ത്, കുവൈത്ത് സുരക്ഷാ അധികാരികളുടെ സംയുക്ത ശ്രമത്തിലാണ് ഇയാളെ പിടികൂടിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഈജിപ്തില്‍ കൊലപാതകം നടന്നത്. 

കുവൈത്തില്‍ താമസിക്കുന്ന മറ്റൊരു ഈജിപ്ഷ്യന്‍ യുവാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ക്രൂരകൃത്യം നടത്തിയത്. കൊലപാതകത്തിന്റെ വീഡിയോയും പ്രതി ചിത്രീകരിച്ചിരുന്നു. ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍ക്ക് വന്‍ തുകയ്ക്ക് ദൃശ്യങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇതു ചെയ്തതും കുവൈത്തില്‍ താമസിക്കുന്നത് ഈജിപ്ത് സ്വദേശിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു.

Advertisment