Advertisment

കുവൈത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്‌

ഏതാനും ദിവസത്തേക്ക് രാജ്യത്തെ ബാധിക്കാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ

New Update
B

കുവൈത്ത് സിറ്റി: ഏതാനും ദിവസത്തേക്ക് രാജ്യത്തെ ബാധിക്കാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ. മിതമായ തെക്കുകിഴക്കൻ കാറ്റും ഉണ്ടായേക്കാമെന്ന്‌ മുന്നറിയിപ്പില്‍ പറയുന്നു. മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

ചൊവ്വ ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ചയാണ് കൂടുതല്‍ സാധ്യത. ഈ വർഷം മെയ് മാസത്തിലെ കാലാവസ്ഥ അസാധാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. തെക്കുകിഴക്കൻ കാറ്റും ഉയർന്ന ആർദ്രതയും അടുത്ത ആഴ്‌ചയും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചില ഗൾഫ് രാജ്യങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിച്ചേക്കാമെന്ന് റമദാൻ അഭിപ്രായപ്പെട്ടു. 

 

Advertisment