Advertisment

സ്വന്തം കാര്‍ നന്നാക്കുന്നതിനിടെ അപകടം; കുവൈത്തില്‍ പ്രവാസിക്ക്‌ ദാരുണാന്ത്യം

അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വാഹനം പെട്ടെന്ന് നീങ്ങുകയും, ഇദ്ദേഹം ഇതിന് അടിയില്‍പെടുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait police1

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. സിറിയന്‍ സ്വദേശിയാണ് മരിച്ചത്. സാല്‍മി റോഡിലാണ് സംഭവം നടന്നത്. സ്വന്തം കാര്‍ നന്നാക്കുന്നതിനിടെ  വാഹനം പെട്ടെന്ന് നീങ്ങുകയും, ഇദ്ദേഹം ഇതിന് അടിയില്‍പെടുകയുമായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ ഇദ്ദേഹം കാറിന്റെ ടയറിന്റെ അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് തൈമ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisment