Advertisment

കുവൈത്തില്‍ അസ്ഥിര കാലാവസ്ഥ തുടരും; മുന്നറിയിപ്പ്‌

കുവൈത്തില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ മഴ ഇന്നും തുടരുമെന്ന് മുുന്നറിയിപ്പ്. നേരിയ തീവ്രതയോടെയുള്ള മഴ ഉച്ചയ്ക്ക് ഉണ്ടായേക്കാം. മധ്യ, തെക്കന്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത

New Update
kuwait city

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ മഴ ഇന്നും തുടരുമെന്ന് മുുന്നറിയിപ്പ്. നേരിയ തീവ്രതയോടെയുള്ള മഴ ഉച്ചയ്ക്ക് ഉണ്ടായേക്കാം. മധ്യ, തെക്കന്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറില്‍ 60 കി.മീയില്‍ കൂടുതല്‍ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥ വിദഗ്ധന്‍ അബ്ദുള്‍ അസീസ് അല്‍ ഖരാവി വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ കാലാവസ്ഥ മെച്ചപ്പെട്ടേക്കാം. വൈകിട്ട് മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ വെള്ളിയാഴ്ചയും മഴ പെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment