Advertisment

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ കൂടുതലും ഇന്ത്യക്കാര്‍

രാജ്യത്തെ തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ 21.3 ശതമാനം മാത്രമാണ്. 78.7 ശതമാനവും വിദേശികളാണ്.  തൊഴിലിൻ്റെ പകുതിയിലേറെയും സ്വകാര്യമേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

New Update
kuwait city

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍ വിപണിയിലുള്ളത് ഏകദേശം 2133000 പേരെന്ന് റിപ്പോര്‍ട്ട്.  സെൻട്രൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് തൊഴില്‍ വിപണിയിലെ കണക്കുകള്‍ വ്യക്തമാക്കിയത്. 

ഇതില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്. ഏകദേശം 535000 പേര്‍. രണ്ടാമത് ഈജിപ്തുകാരാണ്. നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. 27 ശതമാനം വര്‍ധനവാണ് സംഭവിച്ചത്. തൊഴില്‍ വിപണി വികാസം പ്രാപിക്കുമ്പോഴും, ഇതിലെ പൗരന്മാരുടെ എണ്ണം 21.3 ശതമാനത്തില്‍ നിന്ന് 15.6% ആയി കുറഞ്ഞു.

രാജ്യത്തെ തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ 21.3 ശതമാനം മാത്രമാണ്. 78.7 ശതമാനവും വിദേശികളാണ്.  തൊഴിലിൻ്റെ പകുതിയിലേറെയും സ്വകാര്യമേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

Advertisment