Advertisment

പ്രവാചകാധ്യാപനം ചരിത്രത്തിൽ തുല്യതയില്ലാത്തത് : മലേഷ്യൻ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം മേധാവി സയ്യിദ് മൂസ്സ അൽ കാസിം തങ്ങൾ

New Update
maulidu rasul

കോലാലാംപൂർ: പരിശുദ്ധ പ്രവാചകന്റെ ജീവിതവും ദർശനവും എന്നും കാലികപ്രസക്തവും നാളിതുവരെ ചരിത്രത്തിൽ തുല്യതയില്ലാത്തതുമാണെന്ന് മലേഷ്യൻ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം മേധാവി ഡോ. സയ്യിദ് മൂസ്സ അൽ കാസിം തങ്ങൾ പറഞ്ഞു. സ്വദേശികളും വിദേശികളും സംയുക്തമായി പങ്കെടുത്ത സമസ്ത മലേഷ്യ ചാപ്റ്ററിന്റെ മൗലീദ് റസൂൽ മീലാദ് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

Advertisment

മനുഷ്യ മനസ്സുകൾക്കിടയിൽ ജാതിയതയുടെയും വർണ്ണ, വർഗ്ഗ, ഭാഷ വിവേചനത്തിന്റെയും വൻ മതിലുകൾ ഉയർന്നു വരുന്ന വർത്തമാനകാലത്ത് പ്രവാചകാധ്യാപനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും, ലോകത്ത് അന്യം നിന്നു പോകുന്ന കരുണയും കാരുണ്യവും മനവീകതയും ഓരോ മീലാദ് സംഗമങ്ങളിൽ ചർച്ച ചെയ്യുകയും സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഓരോ മീലാദ് സംഗമങ്ങളിലും നാം പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് റിയാസ് ജിഫ്രരി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മലേഷ്യ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി അസി.  പ്രഫ. സയ്യിദ് മുഹസിൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. 

അഭയം നൽകിയവരെ സ്വന്തം വീടും ഭൂമിയും പിടിച്ചടക്കി ക്രൂരമായി ആട്ടിയോടിച്ചതും പോരാതെ എന്നും നിരായുധരായ ഫലസ്തീൻ ജനതയെ കൊന്നുതള്ളിയതിന് ശേഷവും ഇസ്രായീലിന്റെ ക്രൂരതകളെ അപലപിച്ചുള്ള പ്രമേയ അവതരണം ജഅ്ഫർ ഹുദവി നടത്തി.

മൗലീദ് പ്രാർത്ഥന സദസ്സിന് ഉസ്താദുമാരായ സ്വാലിഹ്അസ്ഹരി, ഹുസൈൻ അസ്ഹരി, ഖലീൽ വാഫി, ശംസുദ്ധീൻ ഫൈസി, ഉമ്മർ ഫൈസി, മുസ്തഫ ഹുദവി, സഹൽ വാഫി എന്നിവർ നേതൃത്വം നൽകി.

കുഞ്ഞു ഹാജി മസായി, ജാഫർ ഉൾതിറാം, കാസിം തലക്കടത്തൂർ, ഹനീഫ കോട്ടക്കൽ, ഇ റ്റി എം തലപ്പാറ, സാദത്ത് അൻവർ, ഉസ്മാൻ കാഞ്ഞിരപ്പുഴ, സുലൈമാൻ അബാദി, അബ്ദുൽ കാദർ, മുബാറക് റാഫിയ എന്നിവർ സംസാരിച്ചു.

ഫാറൂഖ് ചെറുകുളം, സമീർ മലപ്പുറം, മജീദ് വൈലത്തൂർ, മുനീർ കോഴിക്കോട്, ഇസ്ഹാഖ് അബാദി, സാജിദ് മഖ്ദൂം എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി. ഉമ്മർ ഫൈസി സ്വാഗതവും നൗഷാദ് വൈലത്തൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: നൌഷാദ് വൈലത്തൂർ

Advertisment