Advertisment

"ഭ്രമയുഗം" സൗദിയിലും വർണാഭമായി എതിരേറ്റ് മമ്മൂട്ടി ഫാൻസ്‌; ദൃശ്യവിസ്മയമായി കൊടുമൺ പോറ്റിയും കൂട്ടരും

New Update
bhramayougam riyad.jpg

ജിദ്ദ:   ബ്ലാക് ആൻഡ് വൈറ്റിൽ തെളിഞ്ഞ "ഭ്രമയുഗം" കന്നിപ്രദർശനം  സൗദിയിലും  മമ്മൂട്ടി ഫാൻസ്‌ വർണാഭമാക്കി.   മമ്മൂട്ടി ഫാൻസ്‌ ആൻഡ്  വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ സൗദി ഘടകം സംഘടിപ്പിച്ച "ഭ്രമയുഗം" ഫാൻസ്‌ ഷോ റിയാദ്,  ജിദ്ദ എന്നിവിടങ്ങളിൽ  ആഘോഷപൂർവം  അരങ്ങേറി.    പ്രത്യേക ഷോകൾ സംഘടിപ്പിച്ചും  കേക്ക് മുറിച്ചുമായിരുന്നു  ആഘോഷം.    

Advertisment

പ്രവാസികൾ ആവേശത്തോടെയാണ് ബ്ലാക് ആൻഡ് വൈറ്റ് വിസ്മയമായ മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയെ എതിരേറ്റതെന്ന്  മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സൗദി സൗദി നാഷനൽ പ്രസിഡന്‍റെ നൗഷാദ് കോട്ടക്കൽ,  നാഷണൽ സെക്രട്ടറി ഗഫൂർ ചാലിൽ,  ജിദ്ദ പ്രസിഡന്റ് സിനോഫർ എന്നിവർ  പറഞ്ഞു. 

റിയാദിലെ എംപറർ തിയേറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബങ്ങളടക്കം നിരവധിയാളുകൾ പങ്കെടുത്തു.  ചലച്ചിത്രപ്രദർശനത്തിനു ശേഷം കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു.   ട്രഷറർ ഫൗവാദ് മുഹമ്മദ്, പ്രോഗ്രാം കോഓഡിനേറ്റർ അഭിലാഷ് മാത്യു, വൈസ് പ്രസിഡന്‍റെ സജാദ് പള്ളം, റിയാദ് ഘടകം പ്രസിഡൻറ് അഷ്‌റഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അജു മുക്കം, സജീഷ്, മുബഷീർ എന്നിവരും  നേതൃത്വം നൽകി.      ഫാൻസ്‌ വിഭാഗീയതക്കപ്പുറം  സിനിമാ പ്രേമികളിൽ നിന്ന് നിറഞ്ഞ  കയ്യടിയാണ് കൊടുമൺ പോറ്റിയും കൂട്ടരും നേടിയതെന്നും അവർ പറഞ്ഞു.

ജിദ്ദയിൽ രണ്ടു സ്‌ക്രീനുകൾ മമ്മൂട്ടിയുടെ ആരാധകരും സിനിമാപ്രേമികളുടെ സംഘടനകളും ബുക്ക് ചെയ്തിരുന്നു.   ജിദ്ദയിലെ എംപയർ തിയറ്ററിൽ 104 സീറ്റുകളുള്ള ബിഗ് സ്‌ക്രീനാണ് ആദ്യ ദിവസത്തെ ഷോയ്ക്ക് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ബുക്ക് ചെയ്തത്.  ജിദ്ദ സിനിമാ ലവേഴ്‌സും ഭ്രമയുഗത്തിന് വേണ്ടിയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു.   

സൗദിയിലെ റിലീസിംഗ്  വ്യാഴാഴ്ചയായിരുന്നെങ്കിലും ദിവസങ്ങൾക്ക് മുമ്പേ മിക്കവാറും എല്ലാ തിയേറ്ററുകളിലും ടിക്കറ്റുകൾ തീർന്നുപോയിരുന്നു.

Advertisment