മസ്‌കത്ത്: ഒമാനില്‍ നിന്നും നാട്ടിലേക്കുള്ള നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മലയാളി മരിച്ചു. വടകര സ്വദേശി ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് വിമാനത്തില്‍വെച്ച് മരിച്ചത്.
വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരു മണിക്കൂര്‍ ശേഷിക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യഎക്സ്പ്രസിന്റെ വിമാനത്തിലായിരുന്നു ഇദ്ദേഹം യാത്ര തിരിച്ചിരുന്നത്.
വിമാനം ലാൻഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അല്‍മറായിയുടെ സുഹാര്‍ ബ്രഞ്ചില്‍ സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് സുഹാറില്‍ എത്തിയത്. ഇതിന് മുമ്പ് സൗദിയിലായിരുന്നു ജോലിചെയ്തിരുന്നത്. പിതാവ്: സദാനന്ദന്‍. ഭാര്യ: ഷെര്‍ലി: മകന്‍: ആരോണ്‍.