Advertisment

ഡാളസ് ലവ് ഫീൽഡിൽ ജോ ബൈഡന്റെ വാഹനം തടഞ്ഞ ഫലസ്തീൻ അനുകൂല പ്രകടനക്കാരിൽ 13 പേർ അറസ്റ്റിൽ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
mklojn

ഡാളസ് : ഡാലസ് ലവ് ഫീൽഡു വിമാനത്താവളത്തിൽ ജോ ബൈഡനെ തടഞ്ഞ ഒരു ഡസനിലധികം പ്രതിഷേധക്കാരെ തിങ്കളാഴ്ച വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തു. യുഎസ് നിയുക്ത വിദേശ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീനുമായി ബന്ധപ്പെട്ട പലസ്തീൻ യൂത്ത് മൂവ്‌മെന്റാണ്‌ പ്രതിഷേധപ്രകടനത്തിന് നേത്ര്വത്വം നൽകിയത്. 

Advertisment

എയർഫോഴ്‌സ് വണ്ണിൽ ലവ് ഫീൽഡു വിമാനത്താവളത്തിൽഇറങ്ങിയശേഷം ലവ് ഫീൽഡിൽ നിന്നും പുറത്തുകടന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാഹനമാണ് ടെക്‌സസിലെ പലസ്തീൻ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചത്.

മോക്കിംഗ്ബേർഡ് ലെയ്ൻ, ഹെർബ് കെല്ലെഹർ വേ എന്നിവയുടെ കവലയിൽ വൈകുന്നേരം 6:20 ഓടെ പ്രതിഷേധക്കാർ ഗതാഗതം തടഞ്ഞുവെന്ന റിപ്പോർട്ടു ലഭിച്ചതോടെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തു കുതിച്ചെത്തിയതായി ഡാലസ് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പ്രതിഷേധക്കാർ പലസ്തീനിനെ പിന്തുണച്ച് വിമാനത്താവളത്തിന് പുറത്ത് പ്രകടനം നടത്തുകയും വെടിനിർത്തൽ തുടരാൻ പ്രസിഡന്റ് ജോ ബൈഡനോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

റോഡ് തടസ്സം മാറ്റണമെന്ന് പ്രതിഷേധക്കാർക്ക് മൂന്ന് തവണ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. തൽഫലമായി, 13 പ്രകടനക്കാരെ അറസ്റ്റ് ചെയ്യുകയും ഒരു ഹൈവേയോ മറ്റ് പാതയോ തടസ്സപ്പെടുത്തിയതിന് കേസെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആർക്കും പരിക്കില്ല.

"ബൈഡൻ പ്രധാനമായും ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു" എന്ന് യൂത്ത് മൂവ്‌മെന്റ് വക്താവ് നഷ്‌വ അബ്ദുൽവാഹദ് പറഞ്ഞു,ഫലസ്തീനുകാർക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിൽ ബൈഡൻ ഉൾപ്പെടെയുള്ള ഈ രാഷ്ട്രീയക്കാരെയൊന്നും ഞങ്ങൾ വിശ്രമിക്കാൻ അനുവദിക്കില്ല,” അബ്ദുൽവാഹദ് പറഞ്ഞു.

ഡിസംബർ 31-ന് 89-ആം വയസ്സിൽ അന്തരിച്ച മുൻ കോൺഗ്രസ് പ്രതിനിധി എഡ്ഡി ബെർണീസ് ജോൺസന്റെ സംസ്കാര പരിപാടികളിൽ പങ്കെടുക്കാനാണു ബൈഡൻ ടെക്സാസിൽ എത്തിയത്. 1993 മുതൽ അവർ യുഎസ് ജനപ്രതിനിധിസഭയിൽ സേവനമനുഷ്ഠിച്ചു. 

Advertisment